കാസര്‍ഗോഡ്: കാസര്‍ഗോഡ് സ്‌കൂള്‍ അസംബ്ലിക്കിടെ പ്രധാന അധ്യാപിക ദളിത് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചതായി പരാതി. കാസര്‍ഗോഡ് കോട്ടമല എംജിഎംഎ സ്‌കൂളിലെ പ്രധാന അധ്യാപിക ഷേര്‍ളിയാണ് ദളിത് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചത്. ഈ മാസം 19നാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് നല്‍കിയ പരാതിയില്‍ പ്രധാന അധ്യാപികയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും നോക്കിനില്‍ക്കെയാണ് പ്രധാന അധ്യാപികയായ ഷേര്‍ളി കുട്ടിയുടെ മുടി മുറിച്ചതെന്ന് രക്ഷിതാവിന്റെ പരാതിയില്‍ പറയുന്നു. പ്രധാന അധ്യാപിക ഷേര്‍ളിക്കെതിരെ പട്ടികജാതി / പട്ടിക വര്‍ഗ അതിക്രമം തടയല്‍, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.