ഇറക്കുമതി ചെയ്ത ഉൽപന്നങ്ങൾക്ക് വിലകൂട്ടി കാണിച്ചു; അദാനിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനും എസ്സാർ ഗ്രൂപ്പിനും എതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സിബിഐക്കും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിനും നിർദേശം നൽകി ഡൽഹി ഹൈക്കോടതി. കൽക്കരിയും ഉപകരണങ്ങളും ഇറക്കുമതി ചെയ്തപ്പോൾ വില കൂട്ടി കാണിച്ചുവെന്ന ആരോപണത്തിലാണ് ഊർജ കമ്പനികൾക്കെതിരായ പരാതി പരിശോധിക്കാൻ നിർദേശം നൽകിയത്. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾ​ കേന്ദ്രഏജൻസികൾ നടത്തണമെന്നാണ് കോടതി നിർദേശം.

ഇതുമായി ബന്ധപ്പെട്ട ഡ്വക്കറ്റ് പ്രശാന്ത് ഭൂഷണും ഹർഷ് മാന്ദേറും നൽകിയ രണ്ടു പൊതുതാൽപര്യ ഹർജികൾ പരിഗണിക്കുമ്പോഴാണ് നിർദേശം. ഊർജകമ്പനികളുടെ ക്ര​മക്കേടുകളെ കുറിച്ചുള്ള ഡി.ആർ.ഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

കഴിഞ്ഞ മാസം അദാനി ഗ്രൂപ്പിനെതിരായ അന്വേഷണം വീണ്ടും തുടങ്ങാൻ ഡി.ആർ.ഐ സുപ്രീംകോടതിയോട് അനുമതി തേടിയിരുന്നു. ഇറക്കുമതി ചെയ്ത കൽക്കരിയുടെ വില കൂട്ടി കാണിച്ചുവെന്നതിലാണ് അന്വേഷണം. ഇതിനായി സിംഗപ്പൂരിൽ നിന്നും തെളിവുകൾ ശേഖരിക്കാനും അനുമതി തേടിയിരുന്നു.

More Stories from this section

family-dental
witywide