ഡാളസ് കൗണ്ടി മുന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ക്രെയ്ഗ് വാട്കിന്‍സ് അന്തരിച്ചു

ടെക്‌സസ്: ഡാളസ് കൗണ്ടി മുന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ക്രെയ്ഗ് വാട്കിന്‍സ് അന്തരിച്ചു. 56 വയസ്സായിരുന്നു. 2007-2015 കാലഘട്ടത്തിലാണ് ക്രെയ്ഗ് വാട്കിന്‍സ് ഡാളസ് കൗണ്ടിയുടെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായി സേവനമനുഷ്ഠിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ ഡാലസിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തന്റ ഭെരണകാലയളവില്‍ അന്യായമായി തടവിലാക്കപ്പെട്ട നിരപരാധികളെ മോചിപ്പിച്ച് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാന്‍ സഹായിച്ചതിന്റെ പേരിലാണ് വാട്കിന്‍സ് അറിയപ്പെടുന്നത്.

ഡാളസ് കൗണ്ടിയില്‍ തെറ്റായി ശിക്ഷിക്കപ്പെട്ട ഡസന്‍ കണക്കിന് തടവുകാരെ കുറ്റവിമുക്തരാക്കാന്‍ സഹായിച്ച ഒരു കണ്‍വിക്ഷന്‍ ഇന്റഗ്രിറ്റി യൂണിറ്റ് ഔപചാരികമായി സ്ഥാപിച്ച യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ആദ്യത്തെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആയിരുന്നു വാട്ട്കിന്‍സ്. അതുവഴി നീതിന്യായ വ്യവസ്ഥയിലുള്ള ഡാളസ് കൗണ്ടിയിലെ ജനങ്ങളുടെ നിരവധി ആളുകളുടെ വിശ്വാസം അദ്ദേഹം പുനഃസ്ഥാപിച്ചു.

More Stories from this section

family-dental
witywide