ഡാളസ് കേരള അസോസിയേഷന്‍ വോട്ടെടുപ്പ് ഇന്ന്

ഡാളസ്: ഡാളസ് കേരള അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി വോട്ടര്‍മാര്‍ ശനിയാഴ്ച പോളിംഗ് ബൂത്തിലേക്ക് എത്തും. ഇരുപത്തിയെട്ടു വര്‍ഷമായി ഒരിക്കല്‍ പോലും സമ്മതിദാനാവകാശം വിനിയോഗിക്കുവാന്‍ അവസരം ലഭിക്കാതിരുന്ന ഡാളസ് കേരള അസോസിയേഷന്‍ വോട്ടര്‍മാര്‍ വര്‍ധിത ആവേശത്തോടെയാണ് ശനിയാഴ്ച പോളിംഗ് ബൂത്തിലേക്ക് എത്തുക.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കൈവരിച്ച നേട്ടങ്ങളെ ചൂണ്ടിക്കാട്ടി രണ്ടാം ഊഴത്തിനായി കച്ചമുറുകി രംഗത്തുള്ള നിലവിലെ ഡാളസ് കേരള അസോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ ഡാളസ് ഫോര്‍ട്ട് വെര്‍ത്ത് മെട്രോപ്ലെക്‌സില്‍ അറിയപ്പെടുന്ന കലാസാംസ്‌കാരിക പ്രവര്‍ത്തകനാണ്. സംഘടനയുടെ പ്രവര്‍ത്തന മേഖലാ വികസനവും നേതൃത്വ മാറ്റവും അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി അട്ടിമറി വിജയം പ്രതീക്ഷിച്ചു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഡാളസ് കേരള അസോസിയേഷന്‍ മുന്‍ സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമാണ്.

തിരെഞ്ഞെടുപ്പില്‍ വിജയവും പരാജയവും ഒരു നാണയത്തിന്റെ ഇരു വശമാണെങ്കിലും വാശിയേറിയ തിരെഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയിലും അസോസിയേഷന്റെ വളര്‍ച്ചയിലും മുന്നോട്ടുള്ള സുഗമമായ പ്രയാണത്തിലും തോളോട് തോള്‍ ചേര്‍ന്ന് ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടവരാണെന്നുള്ള ബോധ്യം ഇരുവരും വെച്ചുപുലര്‍ത്തുന്നുവെന്നത് ആശ്വാസകരമാണ്

ഡിസംബര്‍ 16 ശനിയാഴ്ച രാവിലെ 9 മുതല്‍ 5 വരെ അസോസിയേഷന്‍ ഓഫീസില്‍ നടക്കുന്ന വോട്ടെടുപ്പില്‍ എല്ലാ അസോസിയേഷന്‍ അംഗങ്ങളും അന്തരീക്ഷത്തില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അസോസിയേഷന്‍ മുന്‍ സെക്രട്ടറി, ട്രസ്റ്റീ തുടങ്ങി വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര് അംഗവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ പി പി ചെറിയാന്‍ അഭ്യര്‍ത്ഥിച്ചു

More Stories from this section

family-dental
witywide