ഡാലസ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് വലിയപള്ളി ജുബിലി ആഘോഷ സമാപനം ഒക്ടോബര്‍ 12ന്; കാതോലിക്കാ ബാവ മുഖ്യാതിഥി

ഡാലസ്: അമേരിക്കയിലെ അതിപുരാതന ദേവാലയങ്ങളിലൊന്നായ ഡാലസ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ സുവര്‍ണജൂബിലി സമാപന ആഘോഷങ്ങള്‍ ഒക്ടോബര്‍ 12 മുതല്‍ 15 വരെ നടത്തപ്പെടും. ജുബിലീ ആഘോഷ സമാപനത്തിന്റെ ഭാഗമായുള്ള വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ തിരുമേനി പ്രധാനകാര്‍മ്മികത്വം വഹിക്കുകയും സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ ഈവാനിയോസ് തിരുമേനി, തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.

ജൂബിലി സമാപന ചടങ്ങില്‍ മേയര്‍ റ്റെറി ലിന്‍ മുഖ്യാതിഥിയും ആയിരിക്കും. സുവര്‍ണവര്‍ഷമായ 2023-ല്‍ വൈവിധ്യപൂര്‍ണമായ അനവധി കാര്യങ്ങളാണ് ഡാലസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയം പ്രാവര്‍ത്തികമാക്കിയത്. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അഭിവന്ദ്യ പിതാക്കന്മാര്‍, മലങ്കര സഭാ ഭാരവാഹികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പൊതുസമ്മേളനങ്ങള്‍, വൈവിധ്യമായ കലാവിരുന്നുകള്‍, അമേരിക്കയിലെയും, ഇന്‍ഡ്യയിലെയും നിരാനശ്രയരും നിരാലംബരുമായ അനേക വ്യക്തികള്‍ക്ക് കൈത്താങ്ങാകുന്ന സഹായ പദ്ധതികള്‍ വിവിധ നടപ്പിലാക്കി. സമാപന ആഘോഷങ്ങള്‍ക്കായി ഒക്ടോബര്‍ 12 ന് ഡാലസില്‍ എത്തിച്ചേരുന്ന പരിശുദ്ധ കാതോലിക്കാ ബാവാതിരുമേനിയെ വൈദികരും, വിശ്വാസികളും ചേര്‍ന്ന് സ്വീകരിക്കും.

ഒക്ടോബര്‍13- ദേവാലയത്തില്‍ വെച്ച് നടത്തുന്ന ധ്യാനയോഗത്തിനു പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം നല്‍കും. ഒക്ടോബര്‍14-നു നടത്തപ്പെടുന്ന അതിമനോഹരമായ ഘോഷയാത്ര സുവര്‍ണ്ണ ജുബിലീ സമാപന ആഘോഷങ്ങളുടെ പ്രത്യേകത ആയിരിക്കും. തുടര്‍ന്നു കാതോലിക്കാ സ്ഥാനാരോഹണത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ അനുമോദന സമ്മേളനവും, ക്രിസ്തുവിന്റെ ജീവിതം എന്ന മനോഹരമായ കലാവിരുന്നു ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബര്‍ 15 ഞായറാഴ്ച രാവിലെ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തിലും അഭിവന്ദ്യരായ മെത്രാപ്പോലീത്താമാരുടെ സഹകാര്‍മ്മികത്വത്തിലും വിശുദ്ധ മുന്നിന്‍മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും നടത്തപ്പെടും.

ഫാദര്‍ സി. ജി. തോമസ് (വികാരി), ഫാദര്‍ ഡിജു സ്‌കറിയ (സഹവികാരി), ബോബന്‍ കൊടുവത്ത് ട്രസ്റ്റി) റോജി ഏബ്രഹാം (സെക്രട്ടറി), സാമുവേല്‍ മാത്യു (ജനറല്‍ കണ്‍വീനര്‍), പ്രിന്‍സ് സഖറിയ (ഫിനാന്‍സ്), ഷൈനി ഫിലിപ്പ് (റിസപ്ഷന്‍), ബിജോയ് തോമസ് (സുവനീര്‍), ജോബി വര്‍ഗ്ഗീസ് (മീഡിയ), ജോര്‍ജ് തോമസ് (ഫുഡ്), ബിനോ ജോണ്‍, ജെയിംസ് തേക്കുങ്കല്‍, ജിമ്മി ഫിലിപ്പ് ജോണ്‍സണ്‍ ദാനിയേല്‍, പ്രദീപ് കൊടുവത്ത്, റീനാ സാബു, രശ്മി വറുഗീസ്, റോയി കുര്യന്‍, ഡോ.സജി ജോണ്‍, സാംകുട്ടി തങ്കച്ചന്‍, വിപിന്‍ ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

More Stories from this section

family-dental
witywide