ഇടുക്കിയില്‍ ഫാമിലെ നീന്തല്‍ കുളത്തില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം

കട്ടപ്പന: ഇടുക്കി വാഴവരയിലെ സ്വകാര്യ ഫാമില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മോര്‍പ്പാളയില്‍ ജോയ്സ് എബ്രഹാ(50)മിന്റെ മൃതദേഹമാണ് ഫാം ഹൗസിലെ നീന്തല്‍ കുളത്തില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചയോടെ, ഫാം സന്ദര്‍ശിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. ഇതേത്തുടര്‍ന്ന് ജോയ്‌സിന്റെ ഭര്‍ത്താവ് എം.ജെ. എബ്രഹാം, ഇദ്ദേഹത്തിന്റെ അനുജന്റെ ഭാര്യ ഡയാന എന്നിവരെ തങ്കമണി പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ്മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

വിദേശത്തായിരുന്ന ജോയ്‌സും എബ്രഹാമും കുറച്ചുനാള്‍ മുന്‍പാണ് നാട്ടിലെത്തിയത്. ഫാം സ്ഥിതി ചെയ്യുന്ന തറവാട്ട് വീട്ടില്‍ അനുജനൊപ്പമായിരുന്നു ഇവരുടെ താമസം. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

More Stories from this section

family-dental
witywide