മൊറാക്കോ ഭൂകമ്പത്തില്‍ മരണം 1000 കടന്നു, ആറ് പതിനാറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരന്തം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

മൊറാക്കോ: വെള്ളിയാഴ്ച രാത്രിയാണ് മൊറാക്കോയെ വിറപ്പിച്ച ഭൂകമ്പം ഉണ്ടായത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോട്ടേഴ്സ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മരണസഖ്യം ആയിരം കടന്നു. 1037 മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. 1200 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.


റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് മൊറാക്കോയില്‍ വലിയ ദുരന്തമായി മാറിയത്. മാരാക്കേച്ചിലെ ചരിത്ര പ്രസിദ്ധ നിര്‍മ്മിതികള്‍ ഉള്‍പ്പടെയുള്ളവ തകര്‍ന്നു. ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് മൊറാക്കോ സാക്ഷിയാകുന്നത്.

മാരാക്കേച്ചില്‍ നിന്ന് 45 മൈല്‍ അകലെയുള്ള മലമലമടക്കുകളിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ആമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വെ വ്യക്തമാക്കുന്നു. അതിന്റെ പ്രകമ്പനാണ് മൊറാക്കോയെ പിടിച്ചുകുലുക്കിയത്.

സൗത്ത് മാരാക്കേച്ചിലെ ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവരെയാണ് ഭൂകമ്പം കൂടുതല്‍ ബാധിച്ചത്. അവിടെയാണ് കൂടുതല്‍ പേര്‍ മരിച്ചത്. ഈ ഗ്രാമങ്ങളൊക്കെ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിന് സമീപത്തുള്ളവയാണ്. ഭൂകമ്പം ഏറ്റവും അധികം ബാധിച്ച സൗത്ത് മാരാക്കേച്ചില്‍ മാത്രം നാനൂറിലധികം പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചതെന്ന് മൊറാക്കോ ആഭ്യന്തര മന്ത്രി വാര്‍ത്ത ഏജന്‍സികളോട് പറഞ്ഞു. എല്ലായിടങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ദില്ലിയില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ലോക നേതാക്കളെല്ലാം മൊറാക്കോ ഭൂകമ്പ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. മൊറാക്കോക്ക് എല്ലാ സാഹയങ്ങളും ലോകരാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ലോകത്തെ നടുക്കിയ ഭൂകമ്പമായിരുന്നു തുര്‍ക്കിയില്‍ ഉണ്ടായത്. 50,000 ത്തിലധികം പേര്‍ക്കാണ് ആ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടമായത്. രണ്ട് ലക്ഷത്തോളം പേര്‍ക്ക് പരിക്കേറ്റു. 2023 ഫെബ്രുവരിയിലായിരുന്നു തുര്‍ക്കിയിലെ ഭൂകമ്പം.

Death in Morocco crosses 1000 world leaders express condolences

More Stories from this section

family-dental
witywide