ഫ്‌ലോറിഡ: സുപ്രീം കോടതി ജസ്റ്റിസിനെതിരെ വധ ഭീഷണി മുഴക്കിയ സംഭവത്തില്‍ യുവാവ് കുറ്റം സമ്മതിച്ചു. ഫെര്‍ണാണ്ടിന ബീച്ചിലെ നീല്‍ സിദ്ധ്വാനി എന്ന 43കാരനാണ് കുറ്റം സമ്മതിച്ചത്. 2023 ജൂലൈ 31 ന് അയച്ച ഒരു വോയ്സ്മെയില്‍ സന്ദേശത്തിലാണ് സിദ്ധ്വാനി സുപ്രീം കോടതി ജസ്റ്റിസിനെതിരെ രണ്ടുതവണ വധഭീഷണി മുഴക്കിയത്.
വെള്ളിയാഴ്ച ഫ്‌ലോറിഡയിലെ ജാക്സണ്‍വില്ലെ ഫെഡറല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സിദ്ധ്വാനിക്കെതിരെ ചുമത്തിയിരിക്കുന്നത്. താന്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സിനെ ഭീഷണിപ്പെടുത്തിയതായി സിദ്ധ്വാനി സമ്മതിച്ചു. താന്‍ ആരാണെന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷമാണ് ഇയാള്‍ ജസ്റ്റിസിനെതിരെ വധഭീഷണി മുഴക്കിയത്. അതേസമയം ആന്റി സൈക്കോട്ടിക് മരുന്നിന്റെ ചികിത്സയിലാണ് പ്രതിയെന്ന് ഡോക്ടര്‍ പറഞ്ഞു.