ഗാസ: ഹമാസ് ആക്രമണത്തിനുള്ള തിരിച്ചടി ഇസ്രായേല്‍ ശക്തമാക്കിയതോടെ അക്ഷരാര്‍ത്ഥത്തില്‍ ഗാസ മരണത്തുരുത്തായി മാറിക്കഴിഞ്ഞു. ഓരോ മിനിറ്റിലും ഗുരുതരമായ പരുക്കുകളോട് ആളുകള്‍ ആശുപത്രികളിലേക്ക് എത്തുകയാണ്. പലര്‍ക്കും ചികിത്സ നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യം. മരണപ്പെട്ടവരെ സൂക്ഷിക്കാനും ഇടമില്ല. മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിക്കാനുള്ള ഒരുക്കത്തിലാണ് ആശുപത്രികള്‍.
ഇതുവരെ ഗാസയില്‍ 3000 പേരെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരുടെ എണ്ണം 10,000 കടക്കുന്നു. റോക്കറ്റാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇവരെ രക്ഷപ്പെടുത്താന്‍ പോലും കഴിയാത്ത സാഹചര്യമാണ്.
രക്ഷാപ്രവര്‍ത്തനത്തിന് സംവിധാനങ്ങളില്‍ ഇല്ലാത്ത അവസ്ഥയിലേക്ക് ഗാസ തകരുകയാണ്. ഈ രീതിയില്‍ ഗാസയെ തകര്‍ക്കരുതെന്ന് ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. ഹമാസിനെതിരായ പോരാട്ടം ശരിവെക്കുമ്പോഴും ഗാസ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. യുദ്ധത്തിനിടയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഇസ്രായേല്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യഹുവുമായി ബൈഡന്‍ ചര്‍ച്ച നടത്തും.
death tolls in Gaza cross 3000