ദ്വാരക എക്സ്പ്രസ് വേ ഭൂമി കുംഭകോണം; മകനു വേണ്ടി ഡൽഹി ചീഫ് സെക്രട്ടറി 850 കോടിയുടെ അഴിമതി നടത്തിയെന്ന് മന്ത്രി അതിഷി

ന്യൂഡൽഹി: ദ്വാരക എക്സ്പ്രസ് വേ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ഡൽഹി ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ ഡൽഹി വിജിലൻസ് മന്ത്രി അതിഷി .ചീഫ് സെക്രട്ടറി നരേഷ് കുമാർ മകൻ കരൺ ചൗഹാനുമായി ബന്ധമുള്ള കമ്പനിക്ക് വേണ്ടി അഴിമതി നടത്തിയെന്നും ഇതിനായി ഡിവിഷൻ കമ്മിഷ്ണർ അശ്വിനി കുമാറിന്റെ സഹായവുമുണ്ടായിരുന്നെന്നും ഇരുവരേയും ഉടൻ പുറത്താക്കണമെന്നും അതിഷി മുഖ്യമന്ത്രി കേജ്രിവാളിനോട് ആവശ്യപ്പെട്ടു.

ദ്വാരക എക്സ്പ്രസ് വേയ്ക്കായി ഏറ്റെടുത്ത ബാംനോലി ഗ്രാമത്തിലെ ഭൂമിയുടെ നഷ്ടപരിഹാര തുക അർഹിച്ചതിലും കൂടുതലായി വർദ്ധിപ്പിച്ചതിൽ ചീഫ് സെക്രട്ടറിക്ക് പങ്കാളിത്തമുണ്ടെന്നാണ് റിപ്പോർട്ട്.

ദ്വാരക എക്സ്പ്രസ് വേയിലെ ഭൂമി ഏറ്റെടുക്കലിൽ സൗത്ത് വെസ്റ്റ് ഡിവിഷണൽ മാനേജർ ഹേമന്ത് കുമാറിനും ഭൂവുടമകൾക്കും വേണ്ടി ചീഫ് സെക്രട്ടറി നരേഷ് കുമാർ ഇടപെട്ടു. നഷ്ടപരിഹാര തുകയിലൂടെ ഗുണഭോക്താക്കൾ 850 കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കി. അഴിമതിയുടെ വ്യാപ്തി കുറച്ചുകാണിക്കാൻ ചീഫ് സെക്രട്ടറി നരേഷ് കുമാർ ഉൾപ്പെടെയുള്ള ഡൽഹി വിജിലൻസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി. നഷ്ടപരിഹാരം ലഭിക്കുന്ന ഭൂവുടമകളുമായി നരേഷ് കുമാറിന്റെ മകന്ബിസിനസ് ബന്ധമുണ്ടെന്ന് വ്യക്തമായതായും അതിഷി തന്റെ റിപ്പോർട്ടിൽ പറയുന്നു. മകന്റെ ബിസിനസുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിക്കാൻ നരേഷ് കുമാർ ഡൽഹി ചീഫ് സെക്രട്ടറിയായതിന് ശേഷം തന്റെ അധികാരം ഉപയോഗിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡിവിഷൻ കമ്മീഷ്ണർ അശ്വനി കുമാർ കേസുമായി ബന്ധപ്പെട്ട ഫയലുകൾ നൽകാൻ തുടർച്ചയായി വിസമ്മതിച്ചുവെന്നും ഇത് സംശയാസ്പദമാണെന്നും മന്ത്രിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.തെളിവുകൾ നശിപ്പിക്കുന്നത് തടയാൻ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ അവരിൽ നിന്ന് പിടിച്ചെടുക്കണമെന്നും അതിഷി തന്റെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.ചീഫ് സെക്രട്ടറി നരേഷ് കുമാറിനും ഡിവിഷണൽ കമ്മിഷണർ അശ്വനി കുമാറിനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും മന്ത്രി ശിപാർശ ചെയ്തു.

Delhi Chief secretary’s son’s link to land compensation case under scanner

More Stories from this section

family-dental
witywide