റിമാൻഡ് ഉത്തരവ് ചോദ്യംചെയ്തുള്ള പ്രബീര്‍ പുരകായസ്ഥയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂഡൽഹി : ചൈനയില്‍ നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫണ്ട് സ്വീകരിച്ചു എന്ന കേസില്‍ യുഎപിഎ നിയമ പ്രകാരം അറസ്റ്റിലായ ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്‌തയെയും ഹ്യൂമൻ റിസോഴ്‌സ് (എച്ച്ആർ) മേധാവി അമിത് ചക്രവർത്തിയെയും ഏഴു ദിവസത്തേക്ക് ഡൽഹി പൊലീസ് കസ്റ്റഡിയിൽ വിട്ട വിചാരണ കോടതി ഉത്തരവ് ഡൽഹി ഹൈക്കോടതി വെള്ളിയാഴ്‌ച ശരിവച്ചു. റിമാൻഡ് ഉത്തരവ് ചോദ്യം ചെയ്‌ത് പുർകയസ്‌തയും ചക്രവർത്തിയും സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് തുഷാർ റാവു ഗെഡേല തള്ളി.

തങ്ങൾക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നൽകിയ ഹർജി കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. ഒക്ടോബർ നാലിന് പുലർച്ചെയാണ് ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

delhi high court upheld the trial court verdict in the case of Prabir Purkayastha

More Stories from this section

family-dental
witywide