ഡൽഹിയിൽ വീസാ തട്ടിപ്പ് സംഘം പിടിയിൽ; കബളിപ്പിക്കപ്പെട്ടവരിൽ ഏറെയും മലയാളികൾ

ന്യൂഡൽഹി: വ്യാജ വിസ റാക്കറ്റ് നടത്തിയതിന് ഏഴുപേരെ ഡൽഹി പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ റാക്കറ്റിന്റെ സൂത്രധാരൻ ഇനാമുൽ ഹഖും ഉൾപ്പെടുന്നു. ഓഖ്‌ലയിലെ സാക്കിർ നഗറിലുള്ള ഇവരുടെ ഓഫീസിൽ നിന്ന് സംശയാസ്പദമായ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. നിരവധി വ്യാജ കമ്പനികൾ വഴിയാണ് ഇവർ ഇടപാട് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

കബളിപ്പിക്കപ്പെട്ടവരിൽ കൂടുതൽ പേരും കേരളത്തിൽ നിന്നുള്ളവരാണെന്ന് പോലീസ് പറയുന്നു. കോടക്കണക്കിന് രൂപ ഇവർ ഇത്തരത്തിൽ വ്യാജ വിസ നിർമ്മിച്ച് നൽകിയതിലൂടെ തട്ടിയതായാണ് വിവരം.

ഓൺലൈൻ ജോബ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ദുബായ് ആസ്ഥാനമായുള്ള കമ്പനികളുടെ വിവരങ്ങൾ സംഘം ശേഖരിച്ച് നൂറുകണക്കിന് ആളുകളെ കബളിപ്പിക്കുകയും ആളുകളിൽ നിന്ന് 59,000 രൂപ കൺസൾട്ടേഷൻ ഫീസ് ഈടാക്കിയെന്നുമാണ് ആരോപണം. ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡി.ഡി.എ) പദ്ധതിയുടെ പേരിൽ ആളുകളെ കബളിപ്പിച്ച സൈബർ സംഘത്തെ ഞായറാഴ്ച രാവിലെ പൊലീസ് പിടികൂടിയിരുന്നു.

ആർക്കും സംശയം തോന്നാതിരിക്കാൻ വിവിധയിടങ്ങളിൽ സാധാരണ രീതിയിൽ കമ്പനികൾ ആരംഭിച്ച് ചുരുക്കം ചില ജീവനക്കാരെ വെച്ച് പ്രവർത്തിച്ചു വരികയായിരുന്നു. നൂറോളം ആളുകൾ തങ്ങളുടെ വലയത്തിൽ ആയിക്കഴിഞ്ഞാൽ അവർ ഓഫീസുകൾ പൂട്ടി രക്ഷപ്പെടുകയായിരുന്നു പതിവ്. തുടർന്ന് മറ്റൊരു സ്ഥലത്ത് ഓഫീസ് ആരംഭിക്കും. സോഷ്യൽ മീഡിയ വഴിയായിരുന്നു ഇവരുടെ പ്രവർത്തനങ്ങളിൽ അധികവും. തട്ടിപ്പ് സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

More Stories from this section

family-dental
witywide