ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. ഹരിയാന പോലീസില്‍ ഡിഎസ്പിയായ ജൊഗീന്ദര്‍ ദേശ്‌വാളാണ് മരിച്ചത്. രാവിലെ അഞ്ച് മണിയോടെയാണ് ജൊഗീന്ദര്‍ ദേശ്‌വാള്‍ ജിമ്മില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പാനിപ്പത്ത് ജില്ലാ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു ജൊഗീന്ദര്‍.
അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പോലീസോഫീസറാണ് മരിച്ച ജൊഗീന്ദര്‍. ടോള്‍ പ്ലാസ കടക്കാന്‍ ജൊഗീന്ദറിന്റെ മകന്‍ അച്ഛന്റെ പോലീസ് ഐഡി കാര്‍ഡ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകളിലൂടെയാണ് അടുത്തിടെ ഇദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ഐഡി കാര്‍ഡ് പരിശോധിച്ച ഹരിയാന പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ആശിഷ് കുമാര്‍ ജൊഗീന്ദറിന്റെ മകനെ പിടികൂടിയ സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.