ഭോപ്പാല്‍: നിലത്തു കിടക്കുന്ന വിശ്വാസികള്‍ക്കു മുകളിലൂടെ പശുക്കളെ നടത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. മധ്യപ്രദേശില്‍ ദീപാവലിയോടനുബന്ധിച്ചാണ് ഇങ്ങനെയൊരു വേറിട്ട ആചാരം നടന്നത്. വിശ്വാസികളായ ആളുകളെ നിലത്ത് നിരയായി കിടത്തും. അവര്‍ക്കു മുകളിലൂടെ പശുക്കളെ കൂട്ടമായി നടത്തിക്കും. ഇങ്ങനെയുള്ള ചടങ്ങിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയിയല്‍ വൈറലാകുന്നത്. പശുക്കള്‍ നടന്നു കഴിഞ്ഞതിനു ശേഷം വിശ്വാസികള്‍ എഴുന്നേറ്റു നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഏതായാലും വീഡിയോയിലില്ല.
മധ്യപ്രദേശില്‍ ഉജ്ജയിന്‍ ജില്ലയിലാണ് ദീപാവലിയോടനുബന്ധിച്ച് ഇങ്ങനെയൊരു വേറിട്ട ആചാരം അരങ്ങേറിയത്. വളരെ വ്യത്യസ്ഥമായ ഇത്തരം ആചാരത്തില്‍ പങ്കെടുത്താല്‍ ആഗ്രഹിച്ച കാര്യം നടക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. നിലത്ത് കിടക്കുന്ന വിശ്വാസികളുടെ മുകളിലൂടെ പശുക്കളെ നടത്തിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ദീപാവലിയുടെ പിറ്റേന്നാണ് വ്യത്യസ്തമായ ആചാരം. പശു നടന്ന വിശ്വാസികള്‍ക്ക് എത്രത്തോളം പരുക്ക് പറ്റിയിട്ടുണ്ട് എന്നതിനെക്കുറിച്ച് വിവരമൊന്നുമില്ല.