തിങ്കളാഴ്ച മുതല്‍ ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു. നല്‍കാനുള്ള പണം അനുവദിക്കാതെ കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്ന് ധനമന്ത്രി ആരോപിച്ചു. 54,000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുണ്ട്. കേരളത്തിന് കിട്ടാനുള്ള കേന്ദ്രവിഹിതം കിട്ടാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.

ക്ഷേമപെന്‍ഷന്‍ തുക നാലുമാസമായി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. 6400 രൂപ വീതമാണ് ഓരോരുത്തര്‍ക്കും നല്‍കാനുള്ളത്. ഇതില്‍ ഒരുമാസത്തെ കുടിശികയാണ് അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യാന്‍ ധനവകുപ്പ് കഴിഞ്ഞദിവസം തീരുമാനിച്ചത്.

More Stories from this section

family-dental
witywide