ചെന്നൈ: മരിക്കാത്ത പലരേയും അകാലത്തില്‍ ‘കൊല്ലുന്ന’ സോഷ്യല്‍ മീഡിയ ഇന്നു കൊന്നത് നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദനയെയായിരുന്നു. അവര്‍ ഇപ്പോള്‍ ജനീവയില്‍ ഒരു യാത്രയിലാണ്.
വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടര്‍ന്നതോടെ ഇതു വാസ്തവവിരുദ്ധമാണെന്ന അറിയിപ്പുമായി തമിഴ്നാട് കോണ്‍ഗ്രസ് ഘടകം വന്നു. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ചെയര്‍പേഴ്സണ്‍ കൂടിയാണ് ദിവ്യ സ്പന്ദന.
ഏതാനും ടെലിവിഷന്‍ ചാനലുകളില്‍ ഉള്‍പ്പെടെ വന്ന വാര്‍ത്ത 100 ശതമാനം തെറ്റാണെന്നും ദിവ്യ സുഖമായിരിക്കുന്നുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.