ന്യൂയോർക്ക് സിറ്റിയിലെ പബ്ലിക് സ്കൂളുകൾക്ക് ദീപാവലി അവധി പ്രഖ്യാപിച്ചു

ന്യൂയോർക്ക്: ചരിത്രപരമായ തീരുമാനവുമായി ന്യൂയോർക്ക് സിറ്റി. നഗരത്തിലെ പൊതുവിദ്യാലയങ്ങൾക്ക് ദീപാവലി അവധി നൽകുന്ന നിയമനിർമ്മാണത്തിൽ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ കാത്തി ഹോച്ചുൾ ഒപ്പുവച്ചു.

എല്ലാ പൊതുവിദ്യാലയങ്ങളും “എല്ലാ വർഷവും ദീപാവലി എന്നറിയപ്പെടുന്ന ഇന്ത്യൻ കലണ്ടറിലെ എട്ടാം മാസത്തിലെ 15-ാം ദിവസം” അടച്ചിടണമെന്ന് നിയമനിർമ്മാണത്തിൽ ആവശ്യപ്പെടുന്നു.

ലോകമെമ്പാടുമുള്ള പാരമ്പര്യങ്ങളെ കുറിച്ച് പഠിക്കാനും ആഘോഷിക്കാനുമുള്ള നമ്മുടെ കുട്ടികൾക്ക് ഈ നിയമനിർമ്മാണം ഒരു അവസരമാണെന്ന് കാത്തി ഹോച്ചുൾ പറഞ്ഞു.

2022-23 ൽ യുഎസിലെ ഏറ്റവും വലിയ സ്കൂൾ ജില്ലയായ NYC സ്കൂൾ സംവിധാനത്തിൽ 1,047,895 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ഇതിൽ 16.5% പേർ ഏഷ്യക്കാരാണ്.