തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രോസ്റ്റേറ്റ് രോഗികൾക്കു താക്കോൽദ്വാര ശസ്ത്രക്രിയ നടത്തുന്നതിനുവേണ്ടി വാങ്ങിയ 20 ലക്ഷം രൂപ വിലയുള്ള യന്ത്രം ഡോക്ടർ കേടാക്കിയെന്നു റിപ്പോർട്ട്. യന്ത്രം കേടായതിനെക്കുറിച്ച് അന്വേഷണം നടത്തിയ ആശുപത്രി സൂപ്രണ്ട് ഡോ.എ.നിസാറുദീന്റെ റിപ്പോർട്ടിലാണ് ഈ വിവരം. റിപ്പോർട്ട് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്കു സമർപ്പിക്കും.
യൂറോളജി വിഭാഗത്തിലെ യന്ത്രമാണ് അവിടത്തെ ഡോക്ടർ മനഃപൂർവം കേടാക്കിയതായി ആരോപണം ഉയർന്നിരിക്കുന്നത്. യൂറോളജി വിഭാഗം തലവൻ ഡോ.എ.സതീഷ് കുറുപ്പ് ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. ഇതേ വിഭാഗത്തിലെ ഡോക്ടർ കമ്മിഷൻ തട്ടാനായി ഉപകരണം കേടാക്കിയെന്നാണ് റിപ്പോർട്ട്. യന്ത്രം കേടായാൽ പുതിയതു വാങ്ങും. അപ്പോൾ കിട്ടുന്ന പർച്ചേസ് കമ്മിഷനുവേണ്ടിയാണ് അട്ടിമറി നടത്തിയത്.
കഴിഞ്ഞ ജനുവരിയിലും യന്ത്രം കേടായിരുന്നു. യന്ത്രം നിർമിച്ച കമ്പനിയുടെ പ്രതിനിധികൾ പരിശോധന നടത്തിയപ്പോൾ മനഃപൂർവം കേടാക്കിയതാണെന്നും കണ്ടെത്തിയിരുന്നു. അവർ റിപ്പോർട്ടും നൽകി. ഈ റിപ്പോർട്ടിൽ തുടർ നടപടികളോ അന്വേഷണമോ ഉണ്ടായില്ല. പകരം തൊട്ടടുത്ത മാസം പുതിയ യന്ത്രം വാങ്ങുകയായിരുന്നു. ഈ യന്ത്രമാണ് 6 മാസത്തിനുള്ളിൽ വീണ്ടും കേടാക്കിയത്. ക്യാമറയും മോണിറ്ററും ഉൾപ്പെടെ തകർന്നു. അറ്റകുറ്റപ്പണിക്ക് 5 ലക്ഷം രൂപ ചെലവു വരും.