ലണ്ടന്‍: യുവതിയുടെ ജനനേന്ദ്രിയത്തിന് സമീപം ഓറഞ്ചിന്റെ വലിപ്പമുള്ള കല്ല് കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍. അപൂര്‍വ്വ കേസെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയ സംഭവം നടന്നത് ബ്രിട്ടണിലാണ്. കടുത്ത വയറുവേദനയുമായി ചികിത്സ തേടിയെത്തിയ 27കാരിയെ വിദഗ്ദ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് ജനനേന്ദ്രിയത്തിനു സമീപത്തായി ഇടുപ്പിനോട് ചേര്‍ന്ന് കല്ല് കണ്ടെത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ കല്ല് നീക്കം ചെയ്തു.
നീണ്ട പരിശോധനയ്ക്ക് ഒടുവിലാണ് ജനനേന്ദ്രിയത്തിന് സമീപം കല്ല് കണ്ടെത്തിയത്. കടുത്ത വയറുവേദനയ്ക്ക് പുറമേ ഛര്‍ദി, മനംപുരട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് യുവതി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. പരിശോധനയില്‍ കല്ല് കണ്ടെത്തിയതോടെ ലേസര്‍ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്തു.
മൂത്രത്തില്‍ കല്ല് സാധാരണ സംഭവമാണെങ്കിലും ജനനേന്ദ്രിയത്തിന് സമീപം കല്ല് രൂപപ്പെടുന്നത് അപൂര്‍വ്വ സംഭവമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആവര്‍ത്തിച്ച് മൂത്രം പിടിച്ചുവെക്കുന്നതു കൊണ്ടും ബാക്ടീര മൂലമുള്ള അണുബാധയുമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണമായിട്ടുണ്ടാവുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.