തിരുവനന്തപുരം: മെഡിക്കൽ പിജി വിദ്യാർഥിനി ഡോ ഷെഹനയുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ‘അവരുടെ സ്ത്രീധന മോഹം മൂലം അവസാനിപ്പിക്കുന്നു’ എന്ന് ആത്മഹത്യാക്കുറിപ്പിൽ ഷഹന കുറിച്ചിട്ടുള്ളതായി പൊലീസ് വ്യക്തമാക്കുന്നു. കേസിൽ ഇത് പ്രധാന തെളിവാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഡോക്ടര്‍ ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സുഹൃത്ത് ഡോ. റുവൈസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യപ്രേരണാക്കുറ്റവും സ്ത്രീധനനിരോധന നിയമവും ചുമത്തിയാണ് അറസ്‌റ്റെന്ന് എസിപി ഡി .കെ പൃഥ്വിരാജ് അറിയിച്ചു. റുവൈസിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. കേസില്‍ റുവൈസിന്റെ കുടുംബാഗങ്ങളുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ കരുനാഗപ്പള്ളിയിൽ വച്ച് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്.
ഷഹ്നയുടെ ആത്മഹത്യയില്‍ പങ്കുണ്ടെന്ന് ബന്ധുക്കളുടെ പരാതിയില്‍ ഡോ. റുവൈസിനെ പോലീസ് ഇന്നലെയാണ് പ്രതിചേര്‍ത്തത്. ഇയാളെ നേരത്തേ പിജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയിരുന്നു. അന്വേഷണത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് അന്വേഷണം അവസാനിക്കുന്നത് വരെ ഇയാളെ സ്ഥാനത്തുനിന്നു നീക്കുന്നതെന്നാണ് സംഘടന അറിയിച്ചത്.