യുഎസിൽ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഒക്‌ലഹോമ: ഒക്‌ലഹോമ സിറ്റിയിൽ ഇരട്ടക്കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫിലിപ്പ് ഡീൻ ഹാൻ‌കോക്കി(59)ന്റെ വധ ശിക്ഷ നടപ്പാക്കി. വ്യാഴാഴ്ച രാവിലെയാണ് ശിക്ഷ നടപ്പാക്കിയത്. മാരകമായ വിഷ മിശ്രിതം കുത്തിവയ്പ്പിന് ശേഷം ഒക്ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ വെച്ച് രാവിലെ 11:29 ന് ഹാൻകോക്കിന്റെ മരണം സ്ഥിരീകരിച്ചു.

ആറ് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 2021 ഒക്‌ടോബർ അവസാനം വധശിക്ഷ പുനരാരംഭിച്ചതിന് ശേഷം ഇത് സംസ്ഥാനത്തിന്റെ 11-ാമത്തെ വധശിക്ഷയാണ്. ഈ വർഷം വധിക്കപ്പെട്ട നാലാമത്തെയാണ് ഫിലിപ്പ് ഡീൻ ഹാൻകോക്ക്. ഗവർണർ കെവിൻ സ്റ്റിറ്റ് ദയാഹർജി തള്ളിയതിനെത്തുടർന്ന് 2001-ലെ ഇരട്ടക്കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫിലിപ്പ് ഡീൻ ഹാൻ‌കോക്കിനെ വധ ശിക്ഷ നടപ്പാക്കുകയായിരുന്നു.

2001-ൽ ഒക്‌ലഹോമ സിറ്റിയിൽ രണ്ടുപേരെ മാരകമായി വെടിവെച്ചുകൊന്നതായി ഹാൻകോക്ക് സമ്മതിച്ചെങ്കിലും സ്വയരക്ഷയ്ക്കുവേണ്ടിയാണ് താൻ കൊലപ്പെടുത്തിയതെന്ന് ഗർണിയിൽ നിന്നുള്ള അവസാന പ്രസ്താവനയിൽ ഹാൻകോക്ക് പറഞ്ഞു.

More Stories from this section

family-dental
witywide