ലണ്ടൻ: ഖലിസ്ഥാൻ വിഘടനവാദി നേതാവും ഭീകര സംഘടന ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് അധ്യക്ഷനുമായ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡ തെളിവുകള്‍ നല്‍കിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. അന്വേഷണത്തെ തള്ളുന്നില്ലെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിക്കുകയും നയതന്ത്ര പ്രതിനിധികളെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ കാനഡ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും എസ് ജയശങ്കര്‍ വ്യക്തമാക്കി. മാധ്യമപ്രവർത്തകൻ ലയണൽ ബാർബറുമായി നടത്തിയ സംവാദത്തിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അക്രമപരവും തീവ്രവുമായ രാഷ്ട്രീയ അഭിപ്രായങ്ങളിലൂടെ ഇന്ത്യയിൽ നിന്നുള്ള വിഘടനവാദത്തിന് കനേഡിയൻ രാഷ്ട്രീയം ഇടം നൽകിയതായി തോന്നുന്നു. ഇത്തരം ആളുകൾക്ക് കനേഡിയൻ രാഷ്ട്രീയത്തിൽ അവസരം നൽകിയിട്ടുണ്ടെന്നും എസ്. ജയശങ്കർ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം കാനഡയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും അതിന് അനുവദിക്കുന്നത് തെറ്റായ സമീപനമാണെന്നും എസ് ജയശങ്കര്‍ പറഞ്ഞു.
നിജ്ജറിന്‍റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുന്ന കാനഡ മതിയായ തെളിവ് നൽകണം. ഇന്ത്യക്കെതിരായ ആരോപണം തെളിയിക്കാനുള്ള ശക്തമായ തെളിവുകൾ കാനഡയുടെയോ സഖ്യകക്ഷികളുടെയോ കൈവശമില്ല. അന്വേഷണത്തിന്‍റെ അന്തിമ ഫലം എന്താണ്.
കൊലപാതകത്തിന് പിന്നിൽ ഇന്ത്യയും ഇന്ത്യൻ ഏജന്‍റുമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരംഭിച്ചതോടെ അന്വേഷണത്തെ അട്ടിമറിച്ചെന്നും കാനഡയിലെ ഇന്ത്യൻ ഹൈക്കമീഷണർ സഞ്ജയ് കുമാർ വർമ ചൂണ്ടിക്കാട്ടിയിരുന്നു.