
കട്മണ്ഠു: നേപ്പാളിൽ ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പത്തിൽ 129 മരണം. നിരവധി കെട്ടിടങ്ങൾ തകർന്നടിഞ്ഞു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. ഇനിയും മരണസംഖ്യ ഉയർന്നേക്കാം.
ഒരുപാട് ആളുകൾ കെട്ടിട അവശിഷ്ടങ്ങൾക്ക് അടിയിൽ കിടക്കുന്നുണ്ട്. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റോഡുകൾ അടക്കം തകർന്നു കിടക്കുന്നതിനാൽ രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് എത്തിച്ചേരുന്നതേയുള്ളു. ഭൂകമ്പ മാപിനിയിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു. കഴിഞ്ഞ മാസം രണ്ടു തവണ നേപ്പാളിൽ ഭൂമി കുലുങ്ങിയിരുന്നു. കട്മണ്ഠുവിൽ നിന്ന് 500 കിലോമീറ്റർ അകലെ ജാജർകോട്ട് , സമീപ ജില്ലയായ റുകും വെസ്റ്റ് മേഖലകളിലാണ് ശക്തമായ ഭൂകമ്പം ഉണ്ടായത്.
#WATCH | Nepal earthquake | Visuals from Jajarkot where the injured were brought to the hospital last night.
— ANI (@ANI) November 4, 2023
Nepal PM Pushpa Kamal Dahal ‘Prachanda’ left for the earthquake-affected areas along with doctors and aid materials this morning. pic.twitter.com/KJes2IybPP
പരുക്കേറ്റവരുടെ അടിയന്തര രക്ഷാപ്രവർത്തനത്തിനും സഹായത്തിനുമായി രാജ്യത്തെ മൂന്ന് സുരക്ഷാ ഏജൻസികളെയും അണിനിരത്തിയതായി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിന്റെ ഓഫീസ് അറിയിച്ചു. പല സ്ഥലങ്ങളുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതായി അധികൃതർ അസോസിയേറ്റഡ് പ്രസിനോട് സ്ഥിരീകരിച്ചു. നിലവിൽ നേപ്പാൾ സൈന്യവും നേപ്പാൾ പോലീസും രക്ഷാപ്രവർത്തനത്തിനായി അണിനിരന്നിട്ടുണ്ട്. മണ്ണിടിച്ചിലുകൾ രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് എത്താനുള്ള വഴികളെ തടസപെടുത്തിയിട്ടുണ്ട്.
തുടർ ചലനങ്ങൾ ഇന്ത്യയിൽ യുപി, ബിഹാർ, ഡൽഹി എന്നിവിടങ്ങളിലും ഉണ്ടായി. അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വടക്ക് പടിഞ്ഞാറൻ നേപ്പാളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ രണ്ട് ജില്ലകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. ഒരുപാട് ടൂറിസ്റ്റുകൾ അപകടത്തിൽ പെട്ടിരിക്കാൻ സാധ്യതയുണ്ട്.
Earthquake in Nepal