കൊച്ചി: ചൊവ്വാഴ്ച പുതുപ്പള്ളി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകാന്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീന് വീണ്ടും നോട്ടിസ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇന്നു ഹാജരാകാന്‍ ഇഡി നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് തിങ്കളാ ഴ്ച ഹാജരാകാന്‍ വീണ്ടും നോട്ടിസ് നല്‍കിയത്. 10 വര്‍ഷത്തെ നികുതി രേഖകളും ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
പുതുപ്പള്ളി തിരഞ്ഞെടുപ്പിന് മുമ്പ് ഇഡിക്ക് മുമ്പില്‍ ഹാജരാകുന്നത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. ഇന്ന് ഹാജരാകേണ്ടതില്ല എന്ന് മൊയ്തീന് നിര്‍ദേശം നല്‍കിയത് പാര്‍ട്ടിതന്നെയാണ്.
കരുവന്നൂര്‍ ബാങ്കിലെ300 കോടിയുടെ തട്ടിപ്പാണ് ഇഡി അന്വേഷിക്കുന്നത്. ബെനാമി ഇടപാട്, വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.