ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനെ ഇ.ഡി അറസ്റ്റ് ചെയ്തു

മുംബൈ: 538 ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്ററ് ചെയ്തു. ഇന്നു കോടതിയില‍ ഹാജരാക്കും.

ജെറ്റ് ഏയര്‍വേസിന് വായ്പയായി നല്‍കിയ 848കോടി രൂപയില്‍ 538 കോടി രൂപ തിരിച്ചടച്ചില്ലെന്ന കാനറാ ബാങ്കിന്റെ പരാതിയില്‍ ഗോയല്‍ , ഭാര്യ അനിത എന്നിവരെ പ്രതികളാക്കി സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തത്. രാജ്യത്തെ മുന്‍നിര വിമാനക്കമ്പനിയായിരുന്ന ജെറ്റ് ഏയര്‍വേസ് നഷ്ടത്തിലായതിനെ തുടര്‍ന്ന് 2019ല്‍ സര്‍വീസ് അവസാനിപ്പിച്ചിരുന്നു.