നാഷനൽ ഹെറൾഡ് കേസ് : 751.9 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ പ്രതികളായുള്ള നാഷനൽ ഹെറൾഡ് കേസിൽ പുതിയ വഴിത്തിരിവ്. 751.9 കോടിയുടെ ആസ്തി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് താൽകാലികമായി കണ്ടുകെട്ടി. ഡൽഹിയിലെ ഹെറൾഡ് ഹൌസ് ഉൾപ്പെടെ അസോഷ്യേറ്റഡ് ജേണൽസ് ലിമിറ്റഡിൻ്റെ 661.69 കോടിയുടെ ആസ്തിയും യങ് ഇന്ത്യ എന്ന കമ്പനിയുടെ പക്കലുള്ള 90.21 കോടിയുടെ ഒഹരിയുമാണ് കണ്ടുകെട്ടിയത്.

മുംബൈയിലെ നാഷനൽ ഹെറൾഡ് കെട്ടിടവും ലക്നൌവിലെ നെഹ്റു ഭവനും കണ്ടു കെട്ടിയവയിൽ പെടുന്നു. രാജസ്ഥാൻ , തെലങ്കാന തിരഞ്ഞെടുപ്പുകൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇഡിയുടെ നടപടി. ഇത് കെട്ടിച്ചമച്ച കേസാണെന്നും പ്രതികാര രാഷ്ടീയമാണ് ബിജെപി കളിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

ED orders attachment of ₹752-crore assets in National Herald case

Also Read

More Stories from this section

family-dental
witywide