
കൊച്ചി: റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ എം. വി നികേഷ് കുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫിസിൽ വിളിച്ച് വരുത്തിയാണ് മൂന്ന് മണിക്കൂർ നേരം നികേഷ് കുമാറിനെ ചോദ്യം ചെയ്തത്. റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ട് വിദേശ നാണയ വിനിമയ ചട്ട ലംഘിച്ചെന്ന കേസിലാണ് നടപടിയെന്ന് ഇഡി പറഞ്ഞു. ഫെമ ലംഘനം ചൂണ്ടികാട്ടി ലഭിച്ച പരാതിയിൽ നേരത്തെ ഇഡി കേസ് എടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്‍റെ തുടർച്ചയായാണ് നടപടി.
ED Questioned M.V. Nikesh Kumar on FEMA case