കൊച്ചി:മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എ.സി. മൊയ്തീന്‍ എംഎല്‍എയെ 300 കോടിയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ നാളെ എത്തിച്ചേരാന്‍ നോട്ടിസ് നല്‍കി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മൊയ്ജീന്റെയും ബെനാമികളെന്ന് കരുതുന്ന മറ്റ് 5 പേരുടെയും വീടുകളില്‍ പരിശോധന നടത്തിയിരുന്നു. റെയ്ഡിനെത്തുടര്‍ന്ന് പതിനഞ്ചു കോടിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തിരുന്നു. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി അറിയിച്ചിരുന്നു
ഈടില്ലാതെയും വ്യാജ രേഖകള്‍ ചമച്ചും വായ്പ നല്‍കി, ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കള്ളപ്പണം വെളിപ്പിച്ചു തുടങ്ങിയ കേസുകളാണ് ഇഡി അന്വേഷിക്കുന്നത്.