സാങ്കേതിക തകരാര്‍: ഇന്ന് രാത്രി 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: ജനറേറ്ററുകളുടെ സാങ്കേതിക തകരാര്‍ മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയില്‍ പെട്ടെന്നുണ്ടായിട്ടുള്ള കുറവ് കണക്കിലെടുത്ത് ഇന്ന് വൈകീട്ട് 6.30 മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നു വ്യക്തമാക്കി കെഎസ്ഇബി. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകള്‍ക്കാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. ചുരുങ്ങിയ സമയത്തേക്ക് ചിലപ്പോള്‍ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണമുണ്ടാകുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കുന്നു.

കെഎസ്ഇബി കുറിപ്പ്

ഇടുക്കി, കൂടംകുളം എന്നീ വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാര്‍ മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയില്‍ പെട്ടെന്നുണ്ടായിട്ടുള്ള കുറവ് കണക്കിലെടുത്ത് ഇന്ന് (06.10.2023) വൈകുന്നേരം 6:30 മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാന്‍ മാന്യ ഉപഭോക്താക്കളോട് അഭ്യര്‍ഥിക്കുന്നു.

ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടാകുന്ന പക്ഷം ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം എര്‍പ്പെടുത്തേണ്ടി വന്നേക്കാം. മാന്യ ഉപഭോക്താക്കളുടെ സഹകരിക്കണം അഭ്യര്‍ഥിക്കുന്നു.

More Stories from this section

family-dental
witywide