താനുമായി ബന്ധപ്പെട്ട് ഒരു അഴിമതി ഉയർന്നുവന്നാൽ അതിനെ “ഇലോൺഗേറ്റ്” എന്ന് വിളിക്കണമെന്ന് ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌ക്. ഇതുമായി ബന്ധപ്പെട്ട് രസകരമായൊരു മീമും മസ്ക് എക്സിൽ പോസ്റ്റ് ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ 20,000ത്തിൽ അധികം പേരാണ് ഇത് റീപോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ലക്ഷത്തിൽ അധികം പേർ മസ്കിന്റെ പോസ്റ്റിൽ ലൈക്ക് ചെയ്തിട്ടുമുണ്ട്.
“എന്നെക്കുറിച്ച് ഒരു വലിയ അഴിമതി ഉയർന്നുവന്നാൽ, അതിനെ ഇലോൺഗേറ്റ് എന്ന് വിളിക്കണം എന്നതാണ് എന്റെ ഒരേയൊരു അഭ്യർത്ഥന,”മസ്‌ക് ട്വീറ്റ് ചെയ്തു.
ബ്ലൂംബെർഗ് ബില്യണയേഴ്സ് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായ ഇലോൺ മസ്‌ക്, സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന വ്യക്തികളിൽ ഒരാൾ കൂടിയാമ്. ട്വിറ്ററിൽ അദ്ദേഹത്തിന് ഏകദേശം 160,000 ഫോളോവേഴ്‌സ് ഉണ്ട്.
തന്റെ ഹൈ-പ്രൊഫൈൽ പ്രണയങ്ങൾ, ട്വിറ്റർ ഏറ്റെടുക്കൽ തുടങ്ങി നിരവധി കാരണങ്ങളാൽ സമീപകാലത്ത് ഇലോൺ മസ്ക് നിരന്തരം വാർത്തകളിലെ തലക്കെട്ടായിരുന്നു. കഴിഞ്ഞദിവസം ഇലോൺ മസ്കിന്റെ മുൻ കാമുകിയും കനേഡിയൻ ഗായികയുമായ ഗ്രൈംസ്, കുട്ടികളുടെ അവകാശത്തിനായി മസ്കിനെതിരെ കോടതിയെ സമീപിച്ചതും വാർത്തയായിരുന്നു.