‘യൂഫോറിയ’ താരം ആംഗസ് ക്ലൗഡിന്റെ മരണ കാരണം ലഹരിയുടെ അമിത ഉപയോഗം: റിപ്പോർട്ട്

കാലിഫോർണിയ: എച്ച് ബി ഒ യുടെ ഹിറ്റ് സീരീസായ യൂഫോറിയയിലൂടെ പ്രശസ്തനായ നടൻ ആം​ഗസ് ക്ലൗഡിന്റെ അകാല മരണത്തിന് കാരണം ലഹരിയുടെ അമിത ഉപയോഗമെന്ന് യുഎസ് കൊറോണർ.

“ആംഗസ് ക്ലൗഡ് മരിച്ചത് ഫെന്റനൈൽ, കൊക്കെയ്ൻ, മെത്താംഫെറ്റാമൈൻ, ബെൻസോഡിയാസെപൈൻ എന്നിവയുടെ ഓവർഡോസ് മൂലമാണ്,” കാലിഫോർണിയയിലെ അലമേഡ കൗണ്ടി കൊറോണർ ഓഫീസിന്റെ വക്താവ് എഎഫ്‌പിയോട് പറഞ്ഞു.

ഒന്നിലധികം എമ്മി അവാർഡ് നേടിയ സീരീസിൽ ലാക്കോണിക് മയക്കുമരുന്ന് വ്യാപാരിയായ ഫെസ്‌കോ “ഫെസ്” ഒനീൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ക്ലൗഡ്, തന്റെ പിതാവിന്റെ സമീപകാല വിയോഗത്തെ അതിജീവിക്കാൻ പ്രയാസം അനുഭവപ്പെടുന്നുണ്ടായിരുന്നു എന്നും നിരന്തരമായ മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നെന്നും മരണസമയത്ത് മരണ സമയത്ത് പുറത്തുവന്ന പ്രസ്താവനയിൽ പറഞ്ഞിരുന്നു.

പിതാവ് മരിച്ച് രണ്ടാഴ്ച പിന്നിട്ട വേളയിലായിരുന്നു ആം​ഗസിന്റെയും മരണം. ആം​ഗസിന്റെ അടുത്ത സുഹൃത്തുകൂടിയായിരുന്നു പിതാവെന്ന് ആ സമയത്ത് കുടുംബാം​ഗങ്ങൾ പറഞ്ഞിരുന്നു. പിതാവിന്റെ മരണ ദിവസം എനിക്ക് നിങ്ങളെ മിസ് ചെയ്യുന്നു എന്നാണ് അം​ഗസ് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. അച്ഛന്റെ മരണാനന്തര ചടങ്ങുകൾ അയർലൻഡിൽ വെച്ച് പൂർത്തിയാക്കിയശേഷം തിരികെ വസതിയിലെത്തിയ നടൻ ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

More Stories from this section

family-dental
witywide