മതം അനുവദിച്ചാൽ പോലും സർക്കാരിന്റെ സമ്മതമില്ലാതെ രണ്ടാം വിവാഹം കഴിക്കരുത്: അസം മുഖ്യമന്ത്രി

ഗുവാഹട്ടി: ഭാര്യ ജീവിച്ചിരിക്കുമ്പോൾ സർക്കാർ ജീവനക്കാർ രണ്ടാമത് വിവാഹം കഴിക്കുന്നത് വിലക്കി അസം സർക്കാർ. വ്യക്തിപരമായ നിയമങ്ങൾ അനുകൂലമാണെങ്കിലും സർക്കാരിന്റെ അനുമതിയില്ലായെ രണ്ടാംവിവാഹം കഴിക്കരുതെന്നാണ് ഉത്തരവ്.

മതം അനുവദിക്കുന്നുണ്ടെങ്കിൽ കൂടി രണ്ടാംവിവാഹത്തിന് സർക്കാരിന്റെ അനുമതി വേണമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ശർമ ചൂണ്ടിക്കാട്ടി. എന്നാൽ ഹിമാന്ത ശർമ ഏതെങ്കിലും മതവിഭാഗത്തെ ഇക്കാര്യത്തിൽ പരാമർശിച്ചില്ല.

”നിങ്ങളുടെ മതം രണ്ടാം വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ അനുമതി ഇക്കാര്യത്തിൽ അത്യാവശ്യമാണ്,​” ഹിമാന്ത വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഈ മാസം 20നാണ് സർക്കാർ ഉത്തരവിറക്കിയത്.

സർക്കാർ ജീവനക്കാർ മരണപ്പെടുമ്പോൾ ഭർത്താവിന്റെ പെൻഷന് വേണ്ടി വിധവകളായ ഭാര്യമാർ കഷ്ടപ്പെടുന്ന നിരവധി കേസുകളുണ്ടെന്നും ഹിമാന്ത ശർമ പറഞ്ഞു. സമാനരീതിയിൽ ഭർത്താവ് ജീവിച്ചിരിക്കെ, സർക്കാർ ജീവനക്കാരിയായ ഭാര്യയും രണ്ടാം വിവാഹം കഴിക്കരുതെന്നും നിഷ്‍കർഷിച്ചിട്ടുണ്ട്. ബഹുഭാര്യത്വം നിരോധിക്കുമെന്ന് നേരത്തേ ഹിമാന്ത ​ശർമ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് പൊതുജനം അഭിപ്രായം പറയണമെന്നും ആവശ്യപ്പെടുകയുണ്ടായി.

More Stories from this section

family-dental
witywide