വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: യൂത്ത് കോൺഗ്രസ് നേതാവ് കുറ്റം സമ്മതിച്ചതായി പൊലീസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കാർഡ് തയ്യാറാക്കാൻ ഉപയോഗിച്ച ആപ്പ് നിർമിച്ചത് താനാണെന്ന് ജെയ്‌സൺ മുകളേൽ സമ്മതിച്ചതായി പൊലീസ്. കോടതി നിർദേശമുള്ളതിനാൽ അഞ്ചുവരെ ജെയ്സണെ അറസ്റ്റ് ചെയ്യില്ല. യൂത്ത് കോൺഗ്രസ് കാസർഗോഡ് തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റ് ആണ് ജെയ്‌സൺ.

ആദ്യ ഘട്ട ചോദ്യം ചെയ്യലിലാണ് ജെയ്‌സൺ കുറ്റം സമ്മതിച്ചത്. ആപ്പ് നിർമിക്കാൻ എളുപ്പമായിരുന്നുവെന്നും ഇതിനുള്ള സാങ്കേതികവിദ്യ താനാണ് പറഞ്ഞു കൊടുത്തതെന്നുമാണ് ജെയ്‌സൺന്റെ മൊഴി. കാസർഗോഡ് കേന്ദ്രീകരിച്ചാണ് ഏറ്റവുമാദ്യം കാർഡ് നിർമിച്ചതെന്നും ജെയ്‌സൺ പറയുന്നു. കേസിൽ കൂടുതലാളുകൾക്കും പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.

കേസിൽ ആറാം പ്രതിയാണ് ജെയ്‌സൺ. അഞ്ചാം പ്രതി രഞ്ജു ഒളിവിലാണ്. കുറ്റങ്ങളെല്ലാം താൻ തന്നെ ചെയ്തു എന്നാണ് ജെയ്‌സൺ പറയുന്നത്. എന്നാൽ ഈ മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല.

More Stories from this section

family-dental
witywide