അയ്യപ്പ ഭക്തരെ  പൊലീസ് മർദിക്കുന്നുവെന്ന് വ്യാജ പ്രചാരണം; രണ്ടുപേർക്കെതിരെ കേസ് 

കൊച്ചി: ശബരിമലയിൽ അയ്യപ്പഭക്തന്മാരെ  പൊലീസ് മർദിച്ചെന്ന് സോഷ്യൽമീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയതിന് ആലുവ പൊലീസ് രണ്ടു പേർക്കെതിരെ കേസെടുത്തു. ആലുവ സ്വദേശി അനിൽ അമ്പാട്ടുകാവ്, എറണാകുളം സ്വദേശി സുമൻ മഠത്തിൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രചാരണങ്ങൾ നിരീക്ഷിച്ച സൈബർ ഡോട് കോമിൻ്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. 

അയ്യപ്പ ഭക്തന്റെ തല ശബരിമല പൊലീസ് അടിച്ചു തകര്‍ത്തെന്ന രീതിയില്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്ന് കേരളാ പൊലീസ് അറിയിച്ചിരുന്നു. 

കഴിഞ്ഞദിവസമാണ് ശബരിമല പൊലീസ് അയ്യപ്പ ഭക്തനെ അടിച്ചു തല പൊട്ടിച്ചെന്ന് ക്യാപ്ഷനോടെ ഒരുവിഭാഗം സോഷ്യല്‍മീഡിയകളില്‍ വ്യാജ വിഡിയോ പ്രചരിപ്പിച്ചത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ക്ഷേത്രത്തില്‍ നടന്ന സംഭവത്തിന്റെ വിഡിയോയാണ് ഇവര്‍ കേരളത്തിലെന്ന രീതിയില്‍ പ്രചരിപ്പിച്ചത്.  ശബരിമല ദര്‍ശനം കഴിഞ്ഞ് ശേഷം തിരുച്ചിറപ്പള്ളി ക്ഷേത്രത്തിലെത്തിയ ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്കാണ് സുരക്ഷാ ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്.

Fake News On Sabarimala in Social Media , police books 2

More Stories from this section

family-dental
witywide