ദുബായ്: സ്വന്തം നാട്ടില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള ഇന്ത്യ ഉള്‍പ്പടെ 40 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യു.എ.ഇയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് നേരിട്ട് അപേക്ഷിക്കാനുള്ള ഗോള്‍ഡന്‍ ചാന്‍സ് പദ്ധതി പുനരാരംഭിക്കുന്നു. നേരത്തെ ഈ സംവിധാനം ഉണ്ടായിരുന്നെങ്കിലും പിന്നീട് സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് അത് നിര്‍ത്തിവെക്കുകയായിരുന്നു.
ഗോള്‍ഡന്‍ ചാന്‍സ് ലൈസന്‍സ് പദ്ധതിക്ക് അപേക്ഷിക്കാന്‍ പക്ഷെ, 2150 ദിര്‍ഹം ചിലവ് വരും. ഇത്രയും പൈസ അടച്ചാല്‍ നേരിട്ട് റോഡ് ടെസ്റ്റിന് അപേക്ഷിക്കാം. ആര്‍.ടി.എയുടെ വെബ് സൈറ്റില്‍ ഗോള്‍ഡന്‍ ചാന്‍സ് ലൈന്‍സിന് പ്രത്യേക ഓപ്ഷനുണ്ട്. എമിറേറ്റ്സ് ഐ.ഡി നമ്പര്‍, കാലപരിധി മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ഫോണില്‍ ഒ.ടി.വി വരും. ആ ഒ.ടി.പിയുടെ സഹായത്തോടെ നാട്ടിലെ ലൈസന്‍സ് വിവരങ്ങളടക്കമുള്ളവ അപ്ലോഡ് ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കാം. തുടര്‍ന്ന് റോഡ് ടെസ്റ്റിന് ഹാജരായി ലൈസന്‍സ് എടുക്കാം.
റോഡ് ടെസ്റ്റിന് മുമ്പ് ഐ ടെസ്റ്റ്, നോളജ് ടെസ്റ്റ് എന്നിവ നടത്തും. റോഡ് ടെസ്റ്റ് പാസായാല്‍ ആദ്യം രണ്ടുവര്‍ഷത്തേക്ക് ലൈസന്‍സ് കിട്ടും. പിന്നീട് അത് അഞ്ചുവര്‍ഷത്തേക്ക് പുതുക്കാം.
Faster driving license for Indians in Dubai