മീനടം: കോട്ടയം ജില്ലയിലെ മീനടത്ത് അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുവയൽ വട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരെയാണ് വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്ട്രിക് വര്‍ക്സ് തൊഴിലാളിയാണ് ബിനു. മരണകാരണം വ്യക്തമല്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു.
മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു ബിനുവും ശ്രീഹരിയും. തിരിച്ചു വരേണ്ട സമയം എത്തിയിട്ടും കാണാതെ വന്നതോടെയാണ് വീട്ടുകാർ തിരച്ചിൽ നടത്തിയത്. തുടർന്ന് ഇരുവരെയും സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മകൻ ശിവഹരിയെ കെട്ടിത്തൂക്കിയ ശേഷം ബിനു തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ശിവഹരി മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. മുൻപ് പാമ്പാടി ആലാമ്പള്ളിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. പിന്നീട് മീനടത്തേക്ക് താമസം മാറ്റുകയായിരുന്നു.