
ഹാദിയയെ കേരളം മറന്നിട്ടുണ്ടാകില്ല. മതംമാറ്റവും വിവാഹവും സുപ്രീംകോടതിവരെ എത്തിയ നിയമയുദ്ധവും കേരളം ലൈവായി കണ്ടതായിരുന്നു. ഏഴ് വർഷം മുൻപ് മതം മാറ്റവും വിവാഹവും വിവാദമായ വൈക്കം സ്വദേശിനി ഹാദിയയെ (അഖില) കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് അശോകൻ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹർജി ഇന്ന് ഡിവിഷൻ ബഞ്ച് പരിഗണിക്കും.
ഹാദിയ സേലത്ത് ഡിഎച്ച്എംഎസ് കോഴ്‌സിന് പഠിക്കുമ്പോള്‍ സഹപാഠി മതം മാറ്റത്തിന് പ്രേരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി 2017-ൽ അശോകന്‍ പരാതി നല്‍കിയിരുന്നു. പിന്നീട് കൊല്ലം സ്വദേശി ഷഫിന്‍ ജഹാനുമായി വിവാഹം കഴിഞ്ഞ ശേഷം ഹാദിയ ഹൈക്കോടതിയില്‍ ഹാജരായപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നാണ് മൊഴി നല്‍കിയിരുന്നത്. മകളെ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് വിധേയമാക്കിയതാണെന്ന പിതാവിന്റെ വാദത്തെ തുടര്‍ന്ന് ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഇതിനെതിരെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിൽ ഹാദിയയെ സുപ്രീംകോടതി ഷെഫിനൊപ്പം വിട്ട് ഉത്തരവായി.
ഭർത്താവുമായി ഒത്തു പോകാത്തതിനാൽ ഹാദിയ വിവാഹമോചിതയായി തിരുവനന്തപുരം സ്വദേശിയെ വിവാഹം കഴിച്ചു. എന്നാൽ മലപ്പുറത്ത് ക്ലിനിക്ക് നടത്തിയിരുന്ന മകളെ ഇപ്പോള്‍ കാണാനില്ലന്നാണ് പിതാവിന്റെ പരാതി.
Father complaints in High Court that Hadiya is missing
