ന്യൂഡല്‍ഹി: കുടുംബാംഗങ്ങള്‍ക്കൊപ്പം താജ്മഹല്‍ സന്ദര്‍ശനത്തിനിടെ ഹൃദയാഘാതം സംഭവിച്ച പിതാവിന് മകന്‍ തുണയായി. താജ്മഹലില്‍ വെച്ച് പെട്ടന്നുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് വയോധികന്‍ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മകന്‍ ഉടന്‍ തന്നെ പിതാവിനെ താങ്ങുകയും നിലത്തു കിടത്തിയ ശേഷം സിപിആര്‍ നല്‍കുകയുമായിരുന്നു.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനു പിന്നാലെ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇതിന്റെ വിഡിയോ. ചുറ്റും കൂടിനിന്നവരാണ് ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. കുടുംബത്തിനൊപ്പമാണ് ഇരുവരും താജ്മഹല്‍ കാണാന്‍ എത്തിയത്.