വി കുര്യാക്കോസ് ചാവറയുടെ നാമത്തിലുള്ള ഇടവക സമൂഹത്തിന്റെ സംയുക്ത തിരുനാൾ ആഘോഷം

ഒന്റാറിയോ: ബെൽവിൽ വി കുര്യാക്കോസ് ചാവറയുടെ നാമത്തിലുള്ള ഇടവക സമൂഹത്തിന്റെ സംയുക്തമായ തിരുനാൾ സെപ്റ്റംബർ 22, 23 24 തീയതികളിൽ നടത്തപ്പെടുന്നു. തിരുനാൾ ദിവസമായ സെപ്റ്റംബർ 24-ന് പ്രസുദേന്തി വാഴ്ചയോടു കൂടി തിരുക്കർമങ്ങൾക്ക് മിസിസാഗ രൂപത ബിഷപ് മാർ ജോസ് കല്ലുവേലിൽ ആരംഭം കുറിക്കും. ആഘോഷമായ തിരുനാൾ സമൂഹബലി, പ്രദക്ഷിണം, പൊതുസമ്മേളനം, നേർച്ചഭക്ഷണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

തിരുനാളിനോടനുബന്ധിച്ച് അമ്പ് നേർച്ച നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം നയാഗ്ര “തരംഗം” ടീമിന്റെ ശിങ്കാരിമേളം ഉണ്ടായിരിക്കും. തിരുനാൾ ദിനങ്ങളിലെ തിരുക്കർമ്മങ്ങളിലേക്കും ആഘോഷങ്ങളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ ജോണി കുന്നത്തും ജനറൽ കൺവീനർ രാജു പൈനാടത്തും അറിയിച്ചു.

More Stories from this section

family-dental
witywide