ബോംബുകൾക്ക് പകരം പലസ്തീന്റെ ആകാശത്ത് വർണ വിസ്മയം; ഒടുവിൽ സമാധാനത്തിന്റെ രാത്രി

റാമല്ല: ഏഴ് ആഴ്ചകൾക്ക് ശേഷം പലസ്തീനിൽ സമാധാനത്തിന്റെ രാത്രി. കാലങ്ങളായി തടവിൽ കഴിയുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ സ്വാഗതം ചെയ്യാൻ പലസ്തീന്റെ മണ്ണും വിണ്ണും ഒരുങ്ങി. ഗാസയിലെ തടവുകാരും പലസ്തീൻ തടവുകാരും വെടിനിർത്തൽ കരാർ പ്രകാരം മോചിതരായപ്പോൾ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ദൃശ്യങ്ങളാണ് പലസ്തീനിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്.

ആകാശത്ത് വെടിക്കെട്ടും വർണ വിസ്മയവും തീർത്ത് പ്രിയപ്പെട്ടവരെ പിറന്ന നാട് സ്വാഗതം ചെയ്തു.

ഹമാസ് മോചിപ്പിച്ച 13 ബന്ദികൾക്ക് പകരമായി കൗമാരക്കാരും സ്ത്രീകളും ഉൾപ്പെട്ട 39 പലസ്തീൻ തടവുകാരെ ഇസ്രയേൽ വർഷങ്ങൾ നീണ്ട തടവിൽനിന്ന് വിട്ടയച്ചത്. വെസ്റ്റ്ബാങ്കിലെ ഓഫർ സൈനിക കേന്ദ്രത്തിൽ എത്തിച്ച ശേഷം തടവുകാരെ ബന്ധുക്കൾക്ക് കൈമാറിയപ്പോൾ തെരുവിൽ തടിച്ചുകൂടിയ ജനക്കൂട്ടം വെടിക്കെട്ടിന്റെ അകമ്പടിയോടെ സ്വീകരിക്കുന്ന ദൃശ്യം വാർത്ത ഏജൻസിയായ അസോസിയേറ്റഡ് ഫ്രഞ്ച് പ്രസ് (എഎഫ്‌പി) പുറത്തുവിട്ടു.

വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന രണ്ടാം ദിവസമായ ഇന്ന് ഹമാസ് 13 ഇസ്രായേൽ ബന്ദികളെ കൂടി മോചിപ്പിക്കും. പകരം 39 പേരെ പലസ്തീനി സ്ത്രീകളെയും കുട്ടികളെയും ഇസ്രായേലും മോചിപ്പിക്കും. പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ഇസ്രായേലി തടവുകാരെ വിട്ടയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹമാസ് മോചിപ്പിക്കുന്നവരുടെ പേര് വിവരം ലഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു. ഇക്കാര്യം അവരുടെ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്. റഫ ക്രോസിങ്ങിലേക്ക് റെഡ് ക്രോസ് വാഹനത്തിലാണ് ഇവരെ കൊണ്ടുപോവുക. തുടർന്ന് ഇസ്രായേൽ സൈന്യത്തിന് കൈമാറും.

More Stories from this section

family-dental
witywide