ഹോട്ടല്‍ തുടങ്ങാന്‍ പ്ലാനുണ്ടോയെന്ന് ഫിറോസ് ചുട്ടിപ്പാറയോട് മന്ത്രി വി ശിവന്‍കുട്ടി; ആ പരിപാടി റിസ്‌കാണെന്ന് മറുപടി

തിരുവനന്തപുരം: വില്ലേജ് ഫുഡ് ചാനല്‍ എന്ന യുട്യൂബ് ചാനലിലൂടെ മലയാളികള്‍ക്ക് പരിചിതനാണ് ഫിറോസ് ചുട്ടിപ്പാറ. നാടന്‍ രീതിയിലുള്ള ഭക്ഷണങ്ങളുണ്ടാക്കിയാണ് ഫിറോസ് ശ്രദ്ധ നേടിയത്. വലിയ അളവില്‍ ഫുഡുണ്ടാക്കി അത് മറ്റുള്ളവര്‍ക്ക് സെര്‍വ് ചെയ്യുന്ന രീതിയാണ് ഫിറോസ് വീഡിയോകളില്‍ ചെയ്യാറുള്ളത്. ഫിറോസിന് സ്വന്തമായൊരു ഹോട്ടല്‍ തുടങ്ങിക്കൂടേ എന്നൊരു ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. ആ ചോദ്യം ഇപ്പോള്‍ മന്ത്രി വി ശിവന്‍കുട്ടിയും ചോദിച്ചിരിക്കുകയാണ്.

കേരളീയം 2023 പരിപാടിയോട് അനുബന്ധിച്ച് നടത്തുന്ന ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി തലസ്ഥാനത്തെത്തിയപ്പോള്‍ ഫിറോസ് ചുട്ടിപ്പാറ മന്ത്രി ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആ സമയത്താണ് മന്ത്രി ഹോട്ടലിന്റെ കാര്യം ചോദിച്ചത്. എന്നാല്‍ ഹോട്ടലിനോട് താല്‍പര്യമില്ലെന്ന മറുപടിയാണ് ഫിറോസ് ചുട്ടിപ്പാറ നല്‍കിയത്. ‘ഹോട്ടല്‍ ബിസിനസ് റിസ്‌കാണ്. കഴിക്കുന്ന ഭക്ഷണവിഭാഗങ്ങളുടെ ടേസ്റ്റ് ആളുകള്‍ക്ക് പ്രധാനമാണ്. ടേസ്റ്റ് കൂട്ടാന്‍ മായങ്ങള്‍ ചേര്‍ക്കേണ്ടി വരും. ഞങ്ങള്‍ ഒന്നിലും മായങ്ങള്‍ ഉപയോഗിക്കാറില്ല. അതിന് മനസ് അനുവദിക്കില്ല. മായങ്ങള്‍ ഇല്ലാത്ത ഫുഡിന് ടേസ്റ്റ് കുറവായിരിക്കും. അതുകൊണ്ട് ഹോട്ടല്‍ ബിസിനസിനോട് താല്‍പര്യമില്ലെന്നും ഫിറോസ് പറഞ്ഞു.

മലയാളികളുടെ ഭക്ഷണപ്രിയത്തെ കുറിച്ചും ഫിറോസിന്റെ വീഡിയോകളെ കുറിച്ചുമാണ് മന്ത്രി പ്രധാനമായും ചോദിച്ചറിഞ്ഞത്. പാലക്കാട് സ്വദേശിയായ താന്‍ പാരമ്പര്യമായി കര്‍ഷകനാണ്. ഭക്ഷണത്തോട് താല്‍പര്യമുള്ളത് കൊണ്ടാണ് വീഡിയോ ചിത്രീകരിച്ച് തുടങ്ങിയത്. മറ്റുള്ളവര്‍ അപ്പര്‍ ക്ലാസ് ഭക്ഷണവിഭാഗങ്ങളാണ് പരിചയപ്പെടുത്തിയിരുന്നത്. അതുകൊണ്ടാണ് നടന്‍ രീതികളിലുള്ള ഭക്ഷണവിഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നതെന്നും ഫിറോസ് പറഞ്ഞു. വീഡിയോകള്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന വലിയ തോതില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഓര്‍ഫനേജുകളില്‍ കൊണ്ട് കൊടുക്കുന്നതാണ് രീതിയെന്നും ഫിറോസ് പറഞ്ഞു.

https://www.facebook.com/watch/?v=1039393167111294&t=162

More Stories from this section

family-dental
witywide