കനത്ത മഴയില്‍ മുങ്ങി ന്യൂയോര്‍ക്: റോഡുകളും വീടുകളും വെള്ളത്തില്‍, അടിയന്തിര ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ച് യുഎസ് ഭരണകൂടം

ന്യൂയോര്‍ക്: അപ്രതീക്ഷിതമായ കനത്ത മഴയില്‍ മുങ്ങിയിരിക്കുകയാണ് ന്യൂയോര്‍ക്. റോഡുകളും കെട്ടിടങ്ങളുടെ താഴ്ന്ന നിലയിലുമൊക്കെ വെള്ളം കയറിയതോടെ ന്യൂയോര്‍ക്കിലെ ജനജീവിതം ദുസ്സഹമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമൊക്കെ വെള്ളം കയറി. ലോകത്തെ പ്രസിദ്ധമായ ന്യൂയോര്‍ക്ക് സമാനതകളില്ലാത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. കനത്ത മഴയും വെള്ളപ്പൊക്കവും ന്യൂയോര്‍ക്കിലെത്തിയ വിനോദ സഞ്ചാരികളെയും പ്രതികൂലമായി ബാധിച്ചു.

https://x.com/shaonedon/status/1707767943264645279?s=20

കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ന്യൂയോര്‍കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാനങ്ങളെല്ലാം ന്യൂജേഴ്സിലിയിലേക്കും മറ്റും വഴിതിരിച്ചുവിടുകയാണ്. റോഡ് ഗതാഗതം പലയിടങ്ങളിലും പൂര്‍ണമായും നിലച്ചു. മഴ തുടരുകയും വെള്ളക്കെട്ട് വ്യാപിക്കുകയും ചെയ്തതോടെ രക്ഷാപ്രവര്‍ത്തനം സജീവമായി നടക്കുന്നുണ്ട്. പ്രധാനമായും വാഹനങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെയാണ് രക്ഷപ്പെടുത്തുന്നത്. പെട്ടെന്ന് റോഡില്‍ വെള്ളം കയറി വാഹനങ്ങള്‍ ഓഫായതോടെ നിരവധി പേരാണ് റോഡില്‍ കുടുങ്ങിയത്. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് യു.എസ് ഭരണകൂടം ആവശ്യപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരത്തില്‍ പെട്ടെന്നുള്ള മഴയ്ക്ക് കാരണമാണ് ന്യൂയോര്‍ക് സിറ്റിയിലെ കാലാവസ്ഥ വിഭാഗം ഉദ്യോഗസ്ഥനായ റോഹിത് അഗര്‍വാല വ്യക്തമാക്കി. അതിവേഗത്തിലാണ് അമേരിക്കയില്‍ കാലാവസ്ഥാ മാറ്റം ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

203 മില്ലി മീറ്റര്‍ മഴയാണ് ന്യൂയോര്‍കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ലഭിച്ചത്. അതേസമയം മറ്റിടയങ്ങളില്‍ ഇത് 5 മുതല്‍ 6 ഇഞ്ച് വരെയായിരുന്നു. 1948 ന് ശേഷം ഇത്രയും അളവില്‍ പെട്ടെന്നുള്ള മഴ ന്യൂയോര്‍ക് പ്രദേശത്ത് ഉണ്ടായിട്ടില്ല എന്നാണ് കാലാവസ്ഥാ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

മഴയെ തുടര്‍ന്ന് ന്യൂയോര്‍കില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങള്‍ സുരക്ഷിതരായിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഗവര്‍ണര്‍ ഹാത്തി കോച്ചുള്‍ ആവശ്യപ്പെട്ടു.

Flooding in many places due to heavy rains in New York. US government urges people to be cautious