അഴിമതി കേസിൽ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ശിക്ഷ മരവിപ്പിച്ചു

ഇസ്ലാമാബാദ്: അൽ-അസീസിയ അഴിമതിക്കേസിൽ പാക്കിസ്ഥാന്റെ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ശിക്ഷ മരവിപ്പിച്ച് പഞ്ചാബിലെ പാക് കാവൽ-സർക്കാർ.

ഇൻഫർമേഷൻ മന്ത്രി ആമിർ മിർ പഞ്ചാബ് കാബിനറ്റ് തീരുമാനം സ്ഥിരീകരിച്ചതായി പാക്കിസ്ഥാൻ ആസ്ഥാനമായുള്ള മാധ്യമം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്. ക്രിമിനൽ പ്രൊസീജറൽ കോഡിന്റെ (സിപിസി) സെക്ഷൻ 401 പ്രകാരം ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിനിടെയാണ് ഈ തീരുമാനമെടുത്തത്.

രണ്ട് കോടതികൾ മൂന്ന് അഴിമതി കേസുകളിൽ അദ്ദേഹത്തിന് ജാമ്യം നൽകുകയും ചെയ്തിട്ടുണ്ട്. 2018 ഡിസംബറിൽ അൽ-അസീസിയ സ്റ്റീൽ മിൽ അഴിമതിക്കേസിൽ ഷരീഫിനെ ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്നു. അവെൻഫീൽഡ്, അൽ-അസീസിയ അഴിമതി കേസുകളിൽ ഇസ്‌ലാമാബാദ് ഹൈക്കോടതി ഷെരീഫിന്റെ ജാമ്യം വ്യാഴാഴ്ച വരെ നീട്ടിയിട്ടുണ്ട്. കേസിൽ വാദം കേൾക്കുന്നത് നവംബർ 20ലേക്ക് മാറ്റി.

ഷെരീഫ്, മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി എന്നിവർ തോഷഖാനയിൽ നിന്ന് അനധികൃതമായി ആഡംബര വാഹനങ്ങളും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് കേസ്. അതിനിടെ, പാക്കിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവാറുൾ ഹഖ് കാക്കർ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ തന്നെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

More Stories from this section

family-dental
witywide