യുഎസ് മുൻ പ്രഥമവനിത റോസലിൻ കാർട്ടർ അന്തരിച്ചു

മുൻ യുഎസ് പ്രസിഡൻ്റ് ജിമ്മി കാർട്ടറിൻ്റെ ഭാര്യ റോസലിൻ കാർട്ടർ അന്തരിച്ചു. 96 വയസ്സായിരുന്നു. ഡിമെൻഷ്യ രോഗിയായിരുന്നു. ഭർത്താവ് ജിമ്മി കാർട്ടർ യുഎസ് പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാവായിരുന്നു. 77 വർഷം നീണ്ട ദാമ്പത്യമായിരുന്നു ജിമ്മിയും റോസലിനും തമ്മിലുണ്ടായിരുന്നത്.

മുൻ പ്രഥമ വനിതകളിൽ നിന്ന് വ്യത്യസ്തമായി, റോസാലിൻ ക്യാബിനറ്റ് മീറ്റിംഗുകളിൽ പങ്കെടുക്കുകയും വിവാദ വിഷയങ്ങളിൽ സംസാരിക്കുകയും വിദേശ യാത്രകളിൽ യുഎസ് പ്രസിഡൻ്റിനെ പ്രതിനിധീകരിക്കുകയും ചെയ്തു. ജിമ്മി കാർട്ടറിൻ്റെ അടുപ്പക്കാർ റോസലിനെ സ്വകാര്യമായി – സഹ പ്രസിഡൻ്റ് എന്ന് വിളിച്ചിരുന്നു.

“റോസലിൻ എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു.. എന്റെ ജീവിതത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തി.’ എന്നാണ് ജിമ്മി കാർട്ടർ ഭാര്യയെ വിശേഷിപ്പിച്ചത്. വൈറ്റ്ഹൌസിൽ നിന്ന് പോയ ശേഷം മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്നു. മാനസിക ആരോഗ്യ രംഗത്തും വയോജന ക്ഷേമ രംഗത്തും ഒട്ടനവധി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു.

എലനോർ റോസലിൻ സ്മിത്ത് 1927 ഓഗസ്റ്റ് 18 ന് പ്ലെയിൻസിൽ ജനിച്ചു. നാലു മക്കളിൽ മൂത്തവളായിരുന്നു. ചെറുപ്പത്തിലേ പിതാവ്മ രിച്ചു, അതിനാൽ അമ്മ ജോലിക്ക് പോകുമ്പോൾ അവളുടെ സഹോദരങ്ങളെ നോക്കിയിരുന്നത് റോസലിൻ ആയിരുന്നു. ജിമ്മികാർട്ടറുമായി ചെറുപ്പത്തിലേ പരിചയമുണ്ടായിരുന്നു. 1946-ൽ അവർ വിവാഹിതരായി. മക്കൾ; ജോൺ വില്യം (ജാക്ക്), ജെയിംസ് ഏൾ (ചിപ്പ്), ഡോണൽ ജെഫ്റി, എയ്മി.

Former US first lady Rosalynn Carter dies at 96