പാരിസ് ; പലസ്തീൻ അനുകൂല പ്രതിഷേധങ്ങളും പ്രകടനങ്ങളും നിരോധിച്ച ഫ്രാൻസില്‍ സര്‍ക്കാര്‍ വിലക്ക് വകവയ്ക്കാതെ പലസ്തീൻ അനുകൂല പ്രകടനം നടത്തിയവരും പൊലീസും ഏറ്റുമുട്ടി. പാരിസില്‍ നടന്ന പ്രതിഷേധ റാലിയിലേക്ക് കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ച പൊലീസ് പ്രതിഷേധക്കാരെ തുരത്തി. പശ്ചിമേഷ്യൻ പ്രശ്നം ഫ്രാൻസിലേക്ക് വലിച്ചിഴക്കരുത് എന്നും ഫ്രാന്‍സിലുള്ളവര്‍ ഒരുമിച്ചു നില്‍ക്കണമെന്നും പ്രസിഡൻറ് ഇമ്മാനുവല്‍ മാക്രോ ആഹ്വാനം ചെയ്തു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ജൂതന്മാരും മുസ്ലീങ്ങളും താമസിക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. പലസ്തീൻ – ഇസ്രയേല്‍ പ്രശ്നം മുമ്പും ഇവിടെ സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്.
അതിനിടെ മറ്റൊരു സംഭവത്തില്‍ വടക്കന്‍ ഫ്രാൻസിലെ ഒരു സ്കൂളില്‍ പൂര്‍വവിദ്യാര്‍ഥിയുടെ കുത്തേറ്റ് അധ്യാപകൻ മരിച്ചു. മറ്റൊരു അധ്യാപകനും സെക്യൂരിറ്റി ജീവനക്കാരനും പരുക്കേറ്റു. ഭീകരാക്രമണമാണിത് എന്ന് പ്രസിഡൻ്റ് ഇമ്മാനുവല്‍ മാക്രോ പറഞ്ഞു. ആഹാസ് നഗരത്തിലാണ് സംഭവം. പ്രതി റഷ്യൻ ചെചൻ വംശജനായ 20 വയസ്സുകാരനാണ്. കൊല്ലപ്പെട്ടത് ഫ്രഞ്ച് അധ്യാപകനായ ഡൊമിനിക് ബര്‍ണാഡ് ആണ്. പ്രതി നിരീക്ഷണ പട്ടികയിലുള്ള ആളായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
French police break up pro Palestine protest after ban