മണിപ്പുരില്‍ അക്രമം തുടരുന്നു, മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കാന്‍ ശ്രമം

ഇംഫാല്‍: നാലു മാസത്തിലേറെയായി മണിപ്പൂരിലെ തീ അണയുന്നില്ല. വീണ്ടും വീണ്ടും ആളികത്തുതയാണ്. മണിപ്പൂര്‍ മുഖ്യമന്ത്രി എം ബിരേന്‍ സിങിന്റെ കുടുംബ വീടിന് നേരെ ആക്രമണ ശ്രമമുണ്ടായി. ഇംഫാല്‍ ഈസ്റ്റിലെ ഹെയ്ന്‍ഗാങ് മേഖലയിലുള്ള ബിരേന്‍ സിങിന്റെ അടച്ചിട്ട വീട് കത്തിക്കാന്‍ ഒരു സംഘം ശ്രമിക്കുകയായിരുന്നു. അക്രമികള്‍ വീടിന് 100 മീറ്റര്‍ അടുത്തുവരെ എത്തിയെങ്കിലും സുരക്ഷാ സേന ഇവരെ തുരത്തി ഓടിച്ചു. പ്രതിഷേധത്തിന് പിന്നാലെ സുരക്ഷാ സേനയും ആള്‍ക്കൂട്ടവും തമ്മില്‍ സംഘര്‍ഷമുണ്ടായി.

അറുന്നൂറോളം വരുന്ന ആള്‍ക്കൂട്ടം പ്രതിഷേധവുമായി സംഘടിച്ചതാണ് സംഘര്‍ഷത്തിലേക്ക് തിരിഞ്ഞത്. ഇതിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. മേയ് മാസം മുതല്‍ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ കഴിഞ്ഞ ദിവസം മെയ്തെയ് വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ കുട്ടികളുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.സംസ്ഥാനത്തെ മെയ്തെയ് ഭൂരിപക്ഷ ആധിപത്യമുള്ള താഴ്വര പ്രദേശങ്ങളിലായിരുന്നു വീണ്ടും സംഘര്‍ഷങ്ങള്‍ അരങ്ങേറിയത്.

ഇംഫാല്‍ വെസ്റ്റിലെ ഡപ്യൂട്ടി കമ്മിഷ്ണറുടെ ഓഫിസ് അക്രമികള്‍ തകര്‍ത്തു. വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചു. മണിപ്പൂര്‍ കേഡര്‍ ഐപിഎസ് ഉദ്യാഗസ്ഥനും ഇപ്പോള്‍ ശ്രീനഗറിലെ സീനിയര്‍ പൊലീസ് സൂപ്രണ്ടുമായ രാകേഷ് ബല്‍വാലിനെ മണിപ്പൂരിലേക്ക് തിരികെ വിളിച്ചു. അക്രമാസക്തരായ ആള്‍കൂട്ടം കഴിഞ്ഞ ദിവസം ബിജെപി ഓഫിസ് കത്തിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്റെര്‍നെറ്റ് സംവിധാനങ്ങളും ഇതിനിടെ പുനസ്ഥാപിച്ചിരുന്നു. എന്നാല്‍ കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ അത് വീണ്ടും വിച്ഛേദിച്ചു .

More Stories from this section

family-dental
witywide