ലോസാഞ്ചൽസ്: സിസ്റ്റത്തെ പരിശീലിപ്പിക്കുന്നതിന് തങ്ങളുടെ പകർപ്പവകാശം ലംഘിച്ചുവെന്ന് അവകാശപ്പെട്ടതിന് യുഎസ് രചയിതാക്കളായ ജോർജ്ജ് ആർആർ മാർട്ടിനും ജോൺ ഗ്രിഷാമും ചാറ്റ്ജിപിടി ഉടമ ഓപ്പൺഎഐയ്‌ക്കെതിരെ നിയമപരമായി രംഗത്തെത്തി.
മൈക്രോസോഫ്റ്റിന്റെ നിർമിതബുദ്ധി സംരംഭമായ ഓപ്പൺഎഐക്കെതിരെ യുഎസിലെ പ്രമുഖ എഴുത്തുകാരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. എഐ അധിഷ്ഠിത ചാറ്റ്ജിപിടിയിൽ തങ്ങളുടെ രചനകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നാരോപിച്ചാണു ജോൺ ഗ്രഷം, ജോനാഥൻ ഫ്രാൻസൻ, ജോർജ് സോൻഡസ്, ജോഡി പീകോ, ഗെയിം ഓഫ് ത്രോൺസ് ഗ്രന്ഥകാരൻ ജോർജ് ആർ.ആർ. മാർട്ടിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മൻഹാറ്റൻ കോടതിയിൽ ഹർജി നൽകിയത്.
എഐ സംവിധാനങ്ങൾ സർഗാത്മക രചനകളുടെ ഡേറ്റ ഉപയോഗിക്കുന്നതിനെതിരെ മെറ്റ പ്ലാറ്റ്ഫോംസിനും സ്റ്റബിലിറ്റി എഐക്കുമെതിരെ ദൃശ്യകലാകാരന്മാരുടെ സംഘടനകൾ നൽകിയ സമാനമായ കേസുകളും കോടതിയുടെ പരിഗണനയിലുണ്ട്.