ന്യൂഡൽഹി: ഗാന്ധിജയന്തി ദിനത്തില്‍ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അടക്കമുള്ള നേതാക്കള്‍. മഹാത്മാഗാന്ധി പഠിപ്പിച്ച കാലാതീതമായ പാഠങ്ങള്‍ മുന്നോട്ടുള്ള പാതയില്‍ പ്രകാശം ചൊരിയട്ടെ എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരും രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി.