പൂജാ അവധിക്കു ഫ്രീ ആണോ? ഗവിയിലേക്കോ വാഗമണിലേക്കോ ഗുരുവായൂരേക്കോ കെഎസ്ആർടിസിയിൽ ചെലവ് ചുരുക്കി ഒരു കറക്കം ആയാലോ?

തിരുവനന്തപുരം:പൂജാ അവധിയോടനുബന്ധിച്ച് വാഗമൺ, ഗവി, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് കെ എസ് ആർ ടി സി വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്ന് ഉല്ലാസ യാത്ര നടത്തുന്നു. ഈ മാസം 24 നാണ് വാഗമണിലേക്കുളള യാത്ര. ഗവിയിലേക്കുള്ള ഉല്ലാസയാത്ര 25നാണ്.

ഒക്‌ടോബർ 29 ഞായറാഴ്ചയാണ് ഗുരുവായൂരിലേക്കുള്ള തീർത്ഥയാത്ര. 29 ന് രാത്രി 8 മണിക്ക് തിരിച്ച് 30 തിങ്കൾ രാവിലെ ഗുരുവായൂർ ക്ഷേത്രം,ആനക്കോട്ട , മമ്മിയൂർ, വടക്കുംനാഥക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ചശേഷം തിരിച്ചെത്തുന്നു. 1480 രൂപയാണ് ഒരാൾക്ക്. ഉച്ചഭക്ഷണം ഉൾപ്പടെയാണ് നിരക്ക്.

വാഗമണിലേക്ക് ഒക്ടോബർ 24 രാവിലെ നാലുമണിക്ക് ഡിപ്പോയിൽ നിന്ന് തിരിക്കും. വാഗമൺ, പൈൻഫോറസ്റ്റ്, പാർക്കുകൾ തുടങ്ങിയ വ്യൂ പോയിന്റുകൾ സന്ദർശിച്ചശേഷം മടക്കം. ഉച്ചഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 980 രൂപയാണ്. എൻട്രി ഫീ, ഗവി ബോട്ടിംഗ്, ഉച്ച ഭക്ഷണം ഉൾപ്പെടെ 1750 രൂപയാണ് ഗവി ട്രിപ്പിൽ ഒരാൾക്കുള്ള ചാർജ്.

ബുക്കിംഗ് തുടരുകയാണ്. ഇനി ഏതാനും സീറ്റുകൾ മാത്രമേ ബാക്കിയുള്ളൂ. എത്രയും പെട്ടെന്ന് ബുക്കുചെയ്യുന്നവർക്ക് അവസരം. ഡിപ്പോ കോർഡിനേറ്റർ ഫോൺ: 9447324718. വെഞ്ഞാറമൂട് ഡിപ്പോയിലെ 04722874141 എന്ന ഫോൺനമ്പരിലും ബുക്കുചെയ്യാം.

More Stories from this section

family-dental
witywide