ലിംഗ സമത്വം : അമേരിക്കയെ വിമര്‍ശിച്ച് ആര്‍എസ് എസ് നേതാവ് മോഹന്‍ ഭാഗവത്

മുംബൈ: ഒരു പുസ്തക പ്രകാശച്ചടങ്ങില്‍ സാംസ്കാരിക ച്യുതിയെ കുറിച്ച് സംസാരിക്കുന്നതിനിടെ അമേരിക്കയിലെ ലിംഗ സമത്വത്തിനെതിരെ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. ജെന്‍ഡര്‍ വിഷയങ്ങളെ സംബന്ധിച്ച് അവിടെ നിലനില്‍ക്കുന്ന ചില ഉത്തരവുകള്‍ അമ്പരപ്പ് ഉളവാക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ട്രംപിന് ശേഷം വന്ന സര്‍ക്കാര്‍ സ്കൂളുകള്‍ക്കായി ഇറക്കിയ ഉത്തരവില്‍ അവിടെത്തെ കുട്ടികളോട് അധ്യാപകര്‍ അവരുടെ ജെന്‍ഡറിനെ കുറിച്ച് സംസാരിക്കരുത് എന്നാണ് പറയുന്നത്. അത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയണമത്രേ..ഒരു ആണ്‍കുട്ടി ഇപ്പോള്‍ താന്‍ ഒരു പെണ്‍കുട്ടിയാണെന്ന് പറഞ്ഞാല്‍ ആ ആണ്‍കുട്ടിയെ പെണ്‍കുട്ടികളുടെ ടോയ്ലറ്റ് ഉപയോഗിക്കാന്‍ അനുവദിക്കണം. എനിക്ക് അല്‍ഭുതമാണ് തോന്നുന്നത് – അദ്ദേഹം പറഞ്ഞു.

ഒപ്പം ഇടതുപക്ഷത്തിന് എതിരെ കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഇടതുപക്ഷകകാര്‍ അഹങ്കാരികളും ഭാരതീയ സംസ്കാരത്തെ നശിപ്പിക്കുന്നവരുമാണ്. ലോകത്ത് മംഗളകരമായ കാര്യങ്ങള്‍ നടക്കാന്‍ അവര്‍ സമ്മതിക്കില്ല. അതിനെതിരെ ഇടതുപക്ഷം സാംസ്കാരിക മാര്‍ക്സിസം എന്ന പരിപാടി തുടങ്ങിയിട്ടുണ്ട്. ഈ പ്രതിസന്ധിയില്‍ നിന്ന് ലോകത്തെ മോചിപ്പിക്കാനുള്ല ബാധ്യത ഭാരതത്തിനുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Gender equality; RSS Leader Mohan Bhagwat criticizes America